ഗുവാഹത്തി: കശ്മീരില്‍ ദേശീയപതാക പാറുന്നതിന് വിലക്കുള്ള കാലം കഴിഞ്ഞുപോയെന്നും മോദിഭരണത്തില്‍ ത്രിവര്‍ണം ലഹരിയാക്കിയ നാടായി അത് മാറിയെന്നും കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഗുവാഹത്തി ഐഐടിയില്‍ നടന്ന വൈ 20 യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ ഇന്ന് ഭയമുക്തമാണ്. ജനങ്ങള്‍ ആത്മവിശ്വാസമാര്‍ജിച്ചു. ആര്‍ക്കും ഭയരഹിതരായി റാലികളും പദയാത്രകളും നടത്താം. ത്രിവര്ണപതാകകളുയര്ത്താ. മുമ്പ് അതായിരുന്നില്ല അവസ്ഥ.
2010 മുതല്‍ 2017 വരെ ഏറ്റവും കൂടുതല്‍ കാലം യുവമോര്‍ച്ച പ്രസിഡന്റായിരുന്ന ആളാണ് ഞാന്‍. അക്കാലത്ത് ദേശീയ പതാക ഉയര്‍ത്താന്‍ കൊല്‍ക്കത്തയില്‍ നിന്ന് കശ്മീരിലേക്ക് ഒരു യാത്ര നടത്തി. ജമ്മു കശ്മീരില്‍ ദേശീയ പതാക അനുവദിച്ചില്ല. എന്നെ ജയിലില്‍ അടച്ചു. ഇന്ന് ജമ്മു കശ്മീര്‍ മാറി. 2019 ആഗസ്തില്‍ കേന്ദ്രസര്‍ക്കാര്‍ 370-ാം വകുപ്പ് ഒഴിവാക്കിയതിന് ശേഷം പ്രദേശത്ത് അത്തരം നിയന്ത്രണങ്ങളൊന്നുമില്ല. കഴിഞ്ഞ വര്‍ഷം ഹര് ഘര്‍ തിരംഗയില്‍ കശ്മീരിലെ ഓരോ വീട്ടിലും തിരംഗ ഉയര്‍ന്നു, അദ്ദേഹം പറഞ്ഞു.
‘നല്ല നാളേക്കായി’ എന്ന ആശയത്തോടെയാണ് യുവാക്കള്‍ക്കായി വൈ 20 യോഗങ്ങള്‍ ചേരുന്നത്. യോഗം നാളെ അവസാനിക്കും. ജി20 രാജ്യങ്ങളില്‍ നിന്നുള്ള 150ലധികം യുവജന പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 12,000-ത്തിലധികം കോളജ് വിദ്യാര്‍ത്ഥികളും ഈ പരിപാടികളില്‍ പങ്കെടുക്കുന്നു.
Discussion about this post