ന്യൂഡൽഹി : 50 ദിവസത്തെ നദി യാത്ര അവസാനിപ്പിച്ച് റിവർ ക്രൂയിസ് എംവി ഗംഗാ വിലാസ് തിരിച്ചെത്തി. ജനുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാരണാസിയിൽ നിന്ന് ക്രൂയിസ് ഫ്ലാഗ് ഓഫ് ചെയ്തത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദി യാത്രയായിരുന്നു എംവി ഗംഗാ വിലാസ് ക്രൂയിസ്.
50 ദിവസങ്ങൾക്കുള്ളിൽ 3,200 കിലോമീറ്ററിലധികം ദൂരമാണ് കപ്പൽ സഞ്ചരിച്ചത്. 50 സ്ഥലങ്ങളിലൂടെ യാത്ര പിന്നിട്ടാണ് കപ്പൽ തിരിച്ചെത്തിത്. 27 നദീ തടങ്ങളിലൂടെയാണ് കപ്പൽ കടന്നു പോയത്. യാത്രയ്‌ക്കിടെ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾ ക്രൂയിസ് സന്ദർശിച്ചു. ഫെബ്രുവരി 17ന് ബംഗ്ലാദേശിലെ ധാക്ക വഴി അസമിൽ പ്രവേശിച്ചു. 27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്ററാണ് ഗംഗാവിലാസ് പിന്നിട്ടത്.
യാത്രയ്‌ക്കിടയിൽ, ലോക പൈതൃക സ്ഥലങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീതടങ്ങൾ, ബീഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങളും ഓൺബോർഡ് ടൂറിസ്റ്റുകൾ സന്ദർശിച്ചു. ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ചത്. സ്വാഗത ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, മറ്റ് കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, നയതന്ത്രജ്ഞർ, ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് മേൽത്തട്ടും 18 മുറികളും അടക്കം 36 വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തേക്കുള്ള യാത്ര ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. കന്നിയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ പങ്കെടുത്തു.
Discussion about this post