ന്യൂദൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.
ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സഹസ്ഥാപകൻ കൂടിയായ ബിൽ ഗേറ്റ്സ് കൊവിഡ് കാലത്തിനു ശേഷം നടത്തുന്ന പ്രഥമ ഇന്ത്യ സന്ദർശമാണിത്.
ഇന്ത്യ സ്റ്റാക്കിനെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും കുറിച്ച് ചർച്ചയുണ്ടായി. ” നമ്മുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിന് നന്ദി ” എന്ന് അദ്ദേഹം ഒപ്പിട്ട സ്വന്തം പുസ്തകത്തിന്റെ ഒരു കോപ്പി ബിൽ ഗേറ്റ്സ് മന്ത്രിക്ക് കൈമാറി.
Discussion about this post