അയോധ്യ: ശ്രീരാമക്ഷേത്രത്തില്‍ ജലാഭിഷേകത്തിന് 155 രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥമെത്തിക്കും. ഈ മാസം 23നാണ് രാമക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി രാംലാലയ്ക്ക് ജലാഭിഷേകം നടക്കുന്നത്. പാകിസ്ഥാനിലൂടെ ഒഴുകുന്ന ചരിത്രപ്രസിദ്ധമായ രാവി നദിയിലെ തീര്‍ത്ഥജലമുള്‍പ്പെടെയാണിത്. ശ്രീരാമഭക്തനായ വിജയ് ജോളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ജലമെത്തിക്കുന്നത്. രാവിയിലെ ജലം ചെറിയ കലശത്തിലാക്കി ദുബായ്‌യിലെത്തിക്കും. അവിടെനിന്നാണ് അത് അയോധ്യയിലേക്ക് കൊണ്ടുവരികയെന്ന് വിജയ് ജോളി പറഞ്ഞു.ജലാഭിഷേകച്ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പങ്കെടുക്കും. രാമക്ഷേത്രത്തിന്റെ 50 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന്ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് നിര്‍മ്മാണത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് അറിയിച്ചു. 2023 അവസാനത്തോടെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകും, അദ്ദേഹം പറഞ്ഞു. 2024-ലെ മകരസംക്രാന്തിക്ക് ശേഷം ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.
Discussion about this post