ജയ്പൂര്‍: പ്ലാസ്റ്റിക്ക് ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് പരിഹാരം കണ്ടെത്തി ഗോസേവകര്‍. ജയ്പൂരില്‍ സമാപിച്ച സേവാഭാരതി സേവാസംഗമത്തിന്റെ ഭാഗമായൊരുക്കിയ പ്രദര്‍ശിനിയിലാണ് ഗോമയ ഉത്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനമൊരുക്കിയത്.
ചെറുതും വലുതുമായ ഫോട്ടോ ഫ്രെയിമുകള്‍, ചുവര്‍ ക്ലോക്കുകള്‍, മാഗസിന്‍ ഹോള്‍ഡറുകള്‍ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ അവര്‍ തയാറാക്കിയത്. ഇവ ഉപയോഗിക്കാന്‍ ജനങ്ങള്‍ തയാറായാല്‍ പ്ലാസ്റ്റിക് ക്രമേണ കുറയുമെന്ന് വിദ്യാര്‍ത്ഥിയും സംരംഭകനുമായ ജയ്പൂര്‍ സ്വദേശി സോഹം പറയുന്നു. ഗോമയനിര്‍മിതമായ കടലാസാണ് പ്രദര്‍ശിനിയെ കൗതുകമുള്ളതാക്കുന്നത്. ഇത്തരം കടലാസില്‍ തീര്‍ത്ത ഡയറികള്‍, ഫയല്‍ ഫോള്‍ഡറുകള്‍, വിവാഹ ക്ഷണക്കത്ത്, ആശംസാ കവറുകള്‍, രാഖികള്‍, ചെറിയ പൂച്ചെണ്ടുകള്‍, സമ്മാനപ്പെട്ടികള്‍, മേശ കലണ്ടറുകള്‍, ധൂപവര്‍ഗ്ഗങ്ങള്‍, വളകള്‍, മറ്റ് അലങ്കാര, ദൈനംദിന ഉപയോഗപ്രദമായ നിരവധി വസ്തുക്കള്‍ എന്നിവ ഇതിന്റെ ഭാഗമാണ്.
പശുവില്‍ നിന്ന് ഗ്രാനേറ്റഡ് വളവും നിര്‍മ്മിക്കുന്നു, ഇത് കര്‍ഷകര്‍ ഉപയോഗിക്ക് ഏറെ പ്രയോജനം ചെയ്യുന്നുവെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു. സേവാ സംഗമം ഉദ്ഘാടനം ചെയ്തിന് ശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് പ്രദര്‍ശിനി സന്ദര്‍ശിച്ചിരുന്നു.
Discussion about this post