ചെന്നൈ: കാശി തമിഴ് സംഗമത്തിന് സമാനമായി ഗുജറാത്ത്-തമിഴ്‌നാട് ബന്ധത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ക്കായി സംഘടിപ്പിക്കുന്ന സൗരാഷ്ട്ര തമിഴ് സംഗമത്തില്‍ (എസ്ടിഎസ്) തമിഴ്‌നാട്ടില്‍ നിന്ന് പങ്കെടുക്കുന്നത് 3000 പേര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ ഗുജറാത്തികളാണ് ഇവരിലേറെയും. ഗുജറാത്തിലെ സോമനാഥില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൗരാഷ്ട്ര തമിഴ് സംഗമം ഉദ്ഘാടനം ചെയ്തു. 26വരെയാണ് പരിപാടി.
ഗുജറാത്തും തമിഴ്‌നാടും തമ്മില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ബന്ധത്തിന്റെ ഓര്‍മപ്പെടുത്തലാണ് എസ്ടിഎസ് കൊണ്ടുദ്ദേശിക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്‌നാഥ് സിങ് പറഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സാംസ്‌കാരിക വൈവിധ്യവും ഇന്ത്യയുടെ ശക്തിയും ഇതില്‍ പ്രതിഫലിക്കും. നമ്മുടെ സാംസ്‌കാരിക ബന്ധം, പൈതൃകം എന്നിവ സംരക്ഷിക്കുക എന്നത് അതിര്‍ത്തി-സാമ്പത്തിക-ഭഷ്യ-സാമൂഹിക-സൈബര്‍ സുരക്ഷ പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്തിന്റെ രക്ഷയ്ക്ക് അതിര്‍ത്തി സുരക്ഷ അനിവാര്യമാണ്. സമാനമായി ഒരു പ്രദേശത്തിന്റെ സ്വത്വം നിലനിര്‍ത്താന്‍ സാംസ്‌കാരിക സുരക്ഷ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ, തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിശൈ സൗന്ദര്‍ രാജന്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ദിവസങ്ങളില്‍ സംഗമത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് പൂര്‍വികന്മാര്‍ താമസിച്ചിരുന്ന സ്ഥലങ്ങള്‍, പോര്‍ബന്തര്‍, ദ്വാരക, സോമനാഥ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍, ഗിര്‍ വനം, ഏകതാ ശില്പം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Discussion about this post