സെറൈകേല(ഝാര്‍ഖണ്ഡ്): കാട്ടാന വാഴ്ചയില്‍ നടുങ്ങി സെറൈകേല വന മേഖല. 24 മണിക്കൂറിനിടെ നാല് പേരെയാണ് ഇവിടെ കാട്ടാനകള്‍ കൊന്നത്. സറൈകെല-ഖര്‍സവന്‍ ജില്ലയില്‍ ലില്കാന്ത് മഹാതോ എന്ന അറുപത്തെട്ടുകാരന് കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ചന്ദില്‍ ബ്ലോക്കിലെ ഖുന്തി ഗ്രാമത്തില്‍ വീടിന് പുറത്തിറങ്ങിയ മഹാതോയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗ്രാമത്തിലെ ഒരു വീടിനും കൃഷിക്കും ആനകള്‍ നാശം വരുത്തിയതായി പോലീസ് പറഞ്ഞു. നേരത്തെ ലത്തേഹാര്‍ ജില്ലയിലാണ് മൂന്ന് വയസുകാരി ഉള്‍പ്പെടെ ഒരേ കുടുംബത്തിലെ മൂന്നുപേരെ ആനക്കൂട്ടം ഇടിച്ചുകൊന്ന. കൂലിത്തൊഴിലാളി ഫനു ഭുനിയ(30), ഭാര്യ ബബിതാ ദേവി(26), മൂന്ന് വയസ്സുള്ള മകള്‍ എന്നിവരെ ഇഷ്ടികച്ചൂളയ്ക്ക് സമീപമുള്ള കുടിലില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ആനക്കൂട്ടം ആക്രമിച്ചത്.
കഴിഞ്ഞയാഴ്ച മറ്റൊരു സംഭവത്തില്‍ റാഞ്ചിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള മല്‍ഹാന്‍ പഞ്ചായത്തിലും ഒരു കുടുംബത്തിലെ മൂന്ന് പേരെ ആനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
Discussion about this post