ഭുവനേശ്വര്‍: ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. . ‘ഇതൊരു വലിയ ദുരന്തമാണ്. റെയില്‍വേ, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവയ്ക്കൊപ്പം സംസ്ഥാന സര്‍ക്കാരും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. റെയില്‍വേ സുരക്ഷാ കമ്മിഷണറും സ്വതന്ത്ര അന്വേഷണം നടത്തും’- അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനു റെയില്‍വേ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിച്ചിരുന്നു.
അതേസമയം, ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് മലയാളികളുമുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരില്‍ ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. ബാലസോറിന് സമീപം യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമാകുന്നത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിക്കുകയായിരുന്നു.
Discussion about this post