സംഗമനേര്‍(ഗുജറാത്ത്): തീവ്ര ഇസ്ലാമിക സംഘടനകളുടെ തുടര്‍ച്ചയായ അക്രമണത്തിനെതിരെ ഗുജറാത്തിലെ സംഗമനേറില്‍ ആയിരങ്ങള്‍ അണിനിരന്ന ഭഗവാമാര്‍ച്ച്. സംഗമനേര്‍ താലൂക്കിലെ ജോര്‍വ് ഗ്രാമത്തില്‍ എട്ട് ഹിന്ദു യുവാക്കള്‍ക്ക് നേരെ നടന്ന നടന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കാനാണ് നഗരത്തില്‍ മാര്‍ച്ച് നടത്തിയത്. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ സംഗമനേറില്‍ ഇന്നലെ സമ്പൂര്‍ണ ബന്ദ് ആചരിച്ചു.
ന്യൂ അഹമ്മദ്നഗര്‍ റോഡിലെ മജിസ്ട്രേറ്റ് ഓഫീസിന് മുന്നില്‍ ചേര്‍ന്ന മഹാസമ്മേളനത്തെ നേതാക്കള്‍ അഭിസംബോധന ചെയ്തു. സംഗമനേര്‍, ശ്രീരാംപൂര്‍, ബീഡ് എന്നീ പ്രദേശങ്ങള്‍ ലൗ ജിഹാദിന്റെ പ്രധാന കേന്ദ്രങ്ങളായി മാറുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ലൗ ജിഹാദ് അടക്കമുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കര്‍ശന നിയമം കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ തടയണമെന്നും അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടണമെന്നും മാര്‍ച്ചില്‍ ആവശ്യമുയര്‍ന്നു. മാര്‍ച്ച് പരിഗണിച്ച് കനത്ത പോലീസ് സന്നാഹത്തെ സംഗമനേറി ല്‍ വിന്യസിച്ചിരുന്നു.
Discussion about this post