ധന്‍ബാദ് : ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് പേര് മരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ഓടുകൂടിയാണ് അപകടം സംഭവിക്കുന്നത്. ധന്‍ബാദില്‍ നിന്നും 21 കിലോമീറ്റര്‍ ദൂരെയാണ് അപകടം സംഭവിച്ചത്. നിരവധിപേര്‍ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അപകടം സംഭവിച്ചയുടന്‍ പ്രദേശവാസികളുടെ സഹായത്തോടെയാണ് മൂന്നുപേരുടെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍പ്പെട്ടവരുടെ കൃത്യമായ എണ്ണം ലഭ്യമല്ലെന്ന് സിന്ദ്രി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്റ് അഭിഷേക് കുമാര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
Discussion about this post