ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് ഇതിനകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയായി. കഴിഞ്ഞ വര്‍ഷത്തെതിലും പത്ത് ശതമാനം കൂടുതലാണിത്. 62 ദിവസത്തെ തീര്‍ത്ഥയാത്ര ജൂലൈ ഒന്നിനാണ് ആരംഭിച്ച് ആഗസ്ത് 31 ന് അവസാനിക്കുമെന്ന് ശ്രീഅമര്‍നാഥ് ഷ്രൈന്‍ ബോര്‍ഡ് (എസ്എഎസ്ബി) സിഇഒ മന്‍ദീപ് കുമാര്‍ ഭണ്ഡാരി പറഞ്ഞു.
ദേവാലയ ബോര്‍ഡും കേന്ദ്ര ഭരണസമിതിയും തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. തീര്‍ത്ഥാടകരുടെ ആദ്യസംഘം ജൂണ്‍ 30ന് ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് താഴ്വരയിലേക്ക് പുറപ്പെടും. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തീര്‍ത്ഥയാത്രയ്ക്കാണ് ഇക്കുറി അവസരമൊരുക്കുന്നത്. 70 വയസ് വരെയുള്ള യാത്രക്കാര്‍ക്ക് പതിനാലര കിലോമീറ്റര്‍ ട്രക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഹെല്‍മറ്റ് ലഭ്യമാക്കിയിട്ടുണ്ടെന്നും വേഗത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനായി ഗുഹാക്ഷേത്രത്തിലൂടെ മൗണ്ടന്‍ റെസ്‌ക്യൂ ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.ഒരു തീര്‍ത്ഥാടകനെയും ഗുഹാക്ഷേത്രത്തിന് സമീപം രാത്രിയില്‍ തങ്ങാന്‍ അനുവദിക്കില്ല. പ്രധാനപ്പെട്ട വിവരങ്ങള്‍ യാത്രക്കാരെ അറിയിക്കുന്നതിനായി എല്ലാ ക്യാമ്പുകളിലും പബ്ലിക് അഡ്രസിങ് സംവിധാനങ്ങളും വീഡിയോവാളുകളും സ്ഥാപിച്ചിട്ടുണ്ട്. ഷ്രൈന്‍ ബോര്‍ഡ്, ഗ്രാമവികസന വകുപ്പ്, വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, വികസന അതോറിറ്റികള്‍ എന്നിവര്‍ സംയുക്തമായി 5,100 പ്രത്യേക ടോയ്ലറ്റുകള്‍ സജ്ജീകരിച്ചതായും ഭണ്ഡാരി പറഞ്ഞു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post