ജമ്മു: അമര്‍നാഥ് തീര്‍ഥാടകരുടെ ആദ്യസംഘം യാത്ര പുറപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ജമ്മു ബേസ് ക്യാമ്പില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തീര്‍ത്ഥയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കനത്ത സുരക്ഷയില്‍ പഹല്‍ഗാമിലേക്കും ബല്ത്തലിലേക്കുമാണ് തീര്‍ത്ഥാടകരുടെ യാത്ര. അമര്‍നാഥിലേക്കുള്ള പാതയിലുടനീളം സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. ബേസ് ക്യാമ്പുകള്‍ പൂര്‍ണമായും സുരക്ഷിതമാക്കിയിട്ടുണ്ട്. സ്ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ ബോംബ് ഡിസ്പോസല്‍ സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും സജ്ജമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരെ അനുഗമിക്കുന്ന വാഹനവ്യൂഹത്തിന് സിആര്‍പിഎഫ് സംരക്ഷണം നല്‍കും. നിരീക്ഷണത്തിന് ഡ്രോണുകളും ഉപയോഗിക്കും, വ്യോമ നിരീക്ഷണവും ഉണ്ടാകും, സിആര്‍പിഎഫ് 160 ബറ്റാലിയന് കമാന്‍ഡന്റ് ഹരിയോം ഖരെ പറഞ്ഞു.
Discussion about this post