നാഗ്പൂര്‍: വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പ്രചരണമാണ് ഗുരുജിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് നടത്തിയതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ ട്വീറ്റ് ചെയ്തു. സാമൂത്തില് അസ്വസ്ഥത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്. ഗുരുജി ഒരിക്കലും പറയാത്ത ഒരു കാര്യം അദ്ദേഹത്തിന്റേതെന്ന പേരില്‍ വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നത് മര്യാദയല്ല. ജീവിതം മുഴുവന്‍ വിവേചനരഹിതമായ സമാജസൃഷ്ടിക്കായി ഉഴിഞ്ഞുവച്ച മഹാത്മാവാണ് ഗുരുജിയെന്നും ഇത്തരം നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സുനില്‍ അംബേക്കര്‍ പറഞ്ഞു.
അതിനിടെ ഗുരുജി ഗോള്‍വല്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി വിദ്വേഷ പ്രചരണം നടത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെതിരെ രാജ്ഗഢ്, ഉജ്ജയിനി, ഗ്വാളിയോര്‍ എന്നിവിടങ്ങളില്‍ കേസെടുത്തു. ഐപിസി 153-എ, 469, 500, 505 വകുപ്പുകള്‍ പ്രകാരമാണ് കേസ്. രാജ്ഗഡില് ആര്‍എസ്എസ് പ്രവര്‍ത്തകനായ അന്‍ഷുല്‍ തിവാരിയാണ് പരാതി നല്‍കിയത്. ആര്‍എസ്എസിനും ഗുരുജിക്കുമെതിരെ മുസ്ലീങ്ങളിലും പിന്നാക്കവിഭാഗങ്ങളില്പെട്ട ജനങ്ങളിലും ശത്രുതയും വിദ്വേഷവും അസ്വാരസ്യവും സൃഷ്ടിക്കുന്നതിനുള്ള കുടിലമായ നീക്കമാണ് ദിഗ്വിജയ് സിങ്ങിന്റേതെന്ന് അന്‍ഷുല്‍ തിവാരി ചൂണ്ടിക്കാട്ടി. ഇന്‍ഡോറില്‍ സുദാമ നഗര്‍ സ്വദേശി രാജേഷ് ജോഷിയും ഉജ്ജയിനിയില്‍ ഭൈരുനാല വാല്മീകി നിവാസിയായ രാജ്കുമാര് ഘവ്രിയുമാണ് പരാതിക്കാര്‍.
https://twitter.com/SunilAmbekarM/status/1677678088648552448?s=20
Discussion about this post