VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‍

VSK Desk by VSK Desk
31 July, 2023
in ഭാരതം
Share
Tweet
SendTelegram

ജയ്പുര്‍: ലോകം നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഇതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള അസുലഭ അവസരമാണ് ജി20 അധ്യക്ഷപദവിയിലൂടെ ഭാരതത്തിന് ലഭിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സിവില്‍ 20 (സി 20) യുടെ ഉച്ചകോടി ജയ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം ഒന്നാണെന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണ് വസുധൈവ കുടുംബകം എന്ന ആശയമെന്നും നമ്മുടെ പാരമ്പര്യം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സി20 നിര്‍ണായക പങ്കുവഹിച്ചെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. വിവിധ മേഖലകളിലെ നയരൂപീകരണത്തില്‍ സാമൂഹിക സംഘടനകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്.

ഇവിടെയാണ് ഇത്തരത്തിലുള്ള സാമൂഹിക സംഘങ്ങളുടെ പ്രസക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ആശയങ്ങള്‍ സമൂഹത്തില്‍ എത്തിക്കാനും സാമൂഹിക സംഘങ്ങള്‍ക്ക് സാധിക്കും.  അവശതയനുഭവിക്കുന്ന ജനവിഭാഗത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് സാധിക്കുമെന്നും അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ്  മാതാ അമൃതാനന്ദമയി ദേവിയെന്നും  രാജ്‌നാഥ് സിങ് പറഞ്ഞു.

ഒരുമയാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നും ഏകത്വബോധം പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍  അത്യാഗ്രഹം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന അവസ്ഥയിലേക്കെത്തുമെന്നും ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ സി 20 അധ്യക്ഷ കൂടിയായ  മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. നമ്മുടെ വളര്‍ച്ച നമ്മുടെ ചിന്തയിലും ഉണ്ടാകണമെന്നും  മറ്റുള്ളവര്‍ നമ്മളെ അനുകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കി വേണം ജീവിക്കാനെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും അവയെ വിശകലനം ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സി 20 സമിതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാന്‍ ഈ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. ഇത്തരമൊരു കൂട്ടായ്മയ്ക്ക് അവസരമൊരുക്കിയ രാജ്യത്തിനോടും  പ്രധാനമന്ത്രിയോടും നന്ദി പറയുന്നതായും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

രാജസ്ഥാന്‍ വ്യവസായ മന്ത്രി ശകുന്തള റാവത്, മെക്‌സിക്കന്‍ എംബസി അംബാസഡര്‍ ഫെഡറികോ സലാസ് ലോത്‌ഫെ,  ജി 20 ഉപ ഷെര്‍പ്പ  അഭയ് താക്കൂര്‍, സി ട്വന്റി ഷെര്‍പ്പ വിജയ് കെ നമ്പ്യാര്‍, സി 20 കോര്‍കമ്മിറ്റി അംഗങ്ങളായ സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം ,  ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് പ്രസിഡന്റ്  വിനയ് സഹസ്രബുദ്ധെ, വിവേകാനന്ദകേന്ദ്ര പ്രതിനിധി ഡോ.നിവേദിത ഭിഡെ, സി 20 ട്രോയ്ക അംഗവും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ജയ്പൂരിലെ ക്ലാര്‍ക്‌സ് അമര്‍ ഹോട്ടലില്‍ നടക്കുന്ന  ഉച്ചകോടിയില്‍ ലോകമെമ്പാടുമുള്ള സാമൂഹിക സംഘടനകളും വിവിധ മേഖലകളില്‍ നിന്നുള്ള ലോകപ്രശസ്തരായ വിദഗ്ധരുമുള്‍പ്പെടെ 700 ലേറെ പ്രതിനിധികളും ജി 20 ഭാരവാഹികളുമാണ് പങ്കെടുക്കുന്നത്. സി ട്വന്റിയുടെ 16 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ലോകമെമ്പാടുമുള്ള സാമൂഹിക സംഘടനകള്‍, നയ രൂപകര്‍ത്താക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നയനിര്‍ദ്ദേശങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കും.  

31 ന് നടക്കുന്ന  സമാപന സമ്മേളനത്തില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, ജി 20 ഷെര്‍പ്പ  അമിതാഭ് കാന്ത്, സി 20  ഷെര്‍പ്പ വിജയ് കെ നമ്പ്യാര്‍, സി 20 ട്രോയ്ക അംഗവും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ പങ്കെടുക്കും.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies