ചെന്നൈ: മുപ്പതാണ്ട് പിന്നിടുന്ന ചെന്നൈ ഭീകരാക്രമണത്തിന്റെ ഓര്‍മ്മയില്‍ ബലിദാനികള്‍ക്ക് ശ്രാദ്ധമര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍. 1993 ആഗസ്ത് എട്ടിന് ചെന്നൈയില്‍ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിന് നേരെ അല്‍ ഉമ്മ ഭീകരരര്‍ ആക്രമണം നടത്തിയത്.
ബോംബ് സ്‌ഫോടനത്തില്‍ കാര്യാലയത്തിന്റെ ഒരു ഭാഗം തകര്‍ന്നു. 11 പ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പതിനെട്ട് പേരെയാണ് അന്ന് ടാഡ കോടതി കുറ്റക്കാരെന്ന് കണ്ടത്. അക്രമത്തിന് നേതൃത്വം നല്കിയ ഹൈദര്‍ അലി, അബൂബക്കര്‍ സിദ്ദിഖ്, കാജ നിസാമുദ്ദീന്‍ എന്നീ ഭീകരര്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ചു.
ഭീകരാക്രമണത്തില്‍ ബലിദാനികളായവര്‍ക്ക് ചൈന്നൈ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രവര്‍ത്തകര്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹ് രാജേന്ദ്രന്‍, പ്രചാരക് എ. സെന്തില്‍കുമാര്‍, ഉത്തര്‍ തമിള്‍നാട് പ്രാന്ത കാര്യവാഹ് വി.ജി. ജഗദീശന്‍, ഹിന്ദുമുന്നണി നേതാവ് ഭക്തവത്സലം എന്നിവര്‍ പങ്കെടുത്തു.
Discussion about this post