VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലോകം ഭാരതത്തിൽ; ജി 20 ഉച്ചകോടിക്ക് ദൽഹിയിൽ പ്രൗഢോജ്വല തുടക്കം

VSK Desk by VSK Desk
9 September, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ഒത്തുചേരലിന് ന്യൂദൽഹിയിൽ തുടക്കമായി. ഇന്നും നാളെയും ഇന്ദ്രപ്രസ്ഥം വേദിയാകും. തലയെടുപ്പുള്ള ലോക നേതാക്കളെല്ലാം രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്കെത്തും. ‘വസുധൈവ കുടുംബകം’ എന്ന വേദ സന്ദേശം മുഖ്യവാചകമായി സ്വീകരിച്ച് ഭാരതത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന ജി20 പല ആഗോള പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഷയ കേന്ദ്രീകൃത സമ്മേളനങ്ങളില്‍ സമവായമായ ആശയങ്ങള്‍ക്ക് അംഗീകാരം നല്കും.

My remarks at Session-1 on 'One Earth' during the G20 Summit. https://t.co/loM5wMABwb

— Narendra Modi (@narendramodi) September 9, 2023

നടരാജ വിഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഭാരത മണ്ഡപത്തിലെ ഉച്ചകോടി നവഭാരതത്തിന്റെ ശക്തി വിളിച്ചോതും. ജി20 അധ്യക്ഷത ഭാരതത്തെ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ കൂടുതല്‍ അടയാളപ്പെടുത്തും. 60 നഗരങ്ങളിലായി 125 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം പ്രതിനിധികള്‍ക്ക് ആതിഥേയത്വം വഹിച്ച 200ലധികം യോഗങ്ങള്‍ സംഘടിപ്പിച്ച് ജി20യെ ജനകീയമാക്കിയതിന്റെ കലാശം പോലെയാണ് ദല്‍ഹി ഉച്ചകോടി.

ഭീകരവാദം ചെറുക്കല്‍, ആഗോളതലത്തിലെ ആരോഗ്യ ആശങ്കകള്‍ പരിഹരിക്കല്‍ എന്നിവയുള്‍പ്പെടെ നിര്‍ണായക വിഷയങ്ങളില്‍ തീരുമാനങ്ങളുണ്ടാകും. ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും രണ്ടു ദിവസത്തെ സമ്മേളനം സമവായമുണ്ടാക്കും. ആഫ്രിക്കന്‍ യൂണിയനില്‍ നിന്നുള്ള രാജ്യങ്ങളെ ഭാഗമാക്കണമെന്ന ഭാരതത്തിന്റെ താത്പര്യത്തിന് അംഗ രാജ്യങ്ങള്‍ എത്ര മാത്രം പിന്തുണയ്‌ക്കുമെന്നും അറിയാനാകും. ആഫ്രിക്കന്‍ യൂണിയന് ജി20ല്‍ സ്ഥിരാംഗത്വം നല്കിയതിന്റെ പേരിലാകും ഒരുപക്ഷേ ദല്‍ഹി ഉച്ചകോടി അറിയപ്പെടുക.

ജി20 സമ്മേളനങ്ങളില്‍ ചര്‍ച്ചാ വിഷയമെല്ലങ്കിലും ഉഭയകക്ഷി ചര്‍ച്ചകളില്‍ ഉൈക്രന്‍ യുദ്ധം ഉയര്‍ന്നു വരാം. ഇന്നലെ ദല്‍ഹിയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹ്യാന്‍ തുടങ്ങിയവരെത്തി.

അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടണ്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി20ല്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍.

ന്യൂദൽഹി: ജി 20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ രാജ്യത്തിന്റെ പേര് ‘ഭാരത്‘ എന്നെഴുതിയത് ശ്രദ്ധേയമായി. ‘ഇന്ത്യ‘ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്‘ എന്ന് മാത്രമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നടപടി. ഇതിനൊപ്പം ദേശീയപതാകയും സ്ഥാപിച്ചിരുന്നു.

നേരത്തെ ജി 20 ഉച്ചകോടിക്കെത്തുന്ന രാഷ്‌ട്രനേതാക്കൾക്ക് രാഷ്‌ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡൻ്റ് ഓഫ് ഭാരത് എന്ന് പ്രയോഗിച്ചത് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വിവാദമാക്കിയിരുന്നു.

Tags: #bharathg20
ShareTweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies