VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരത സംസ്‌കൃതിയില്‍ സെക്യുലറിസവും അടങ്ങിയിട്ടുണ്ട്: ഡോ. മോഹന്‍ ഭാഗവത്

ആര്‍. ഹരി രചിച്ച 'പൃഥ്വിസൂക്ത' പ്രകാശനം ചെയ്തു

VSK Desk by VSK Desk
11 October, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സെക്യുലറിസം എന്ന വാക്ക് പിന്നീട് വന്നതാണ്. അയ്യായിരം വര്‍ഷം പഴക്കമുള്ള ഈ സംസ്‌കൃതിയില്‍ സെക്യുലറിസം അടങ്ങിയിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി രചിച്ച ‘പൃഥ്വിസൂക്ത’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ചേര്‍ന്ന് നിര്‍വഹിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ അടിസ്ഥാനം ഈ ഏകതയാണ്. ഒന്നിച്ചു നില്‍ക്കണമെങ്കില്‍ ഐക്യം ആവശ്യമാണ്. വിവിധ രാഷ്ട്രങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത് വിവിധങ്ങളായ കാരണങ്ങളാണ്. അത് ഭാഷയും വേഷവും നില്‍ക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകതയുമെല്ലാമാകാം. ഭാരതം നമ്മുടെ മാതൃഭൂമിയാണ്. ഭൂമി മാതാവാണ്, നമ്മളെല്ലാം ആ അമ്മയുടെ മക്കളാണ്. ലോകം ഒന്നാണെന്നാണ് ഭാരതത്തിന്റെ ആശയം. ജി 20 ഉച്ചകോടിയില്‍ വസുധൈവ കുടുംബകമെന്ന ശീര്‍ഷകത്തിലൂടെ ഭാരതം ലോകത്തിന് മുന്നില്‍വെച്ചതും ഈ ആശയമാണ്. എല്ലാ വൈവിധ്യങ്ങളും അവയുടെ അടിസ്ഥാനമായ ഏകതയിലേക്കാണ് എത്തിച്ചേരുന്നത്. എല്ലാവരും ഒന്നാണെന്ന മഹത്തായ ആശയമാണ് ഭാരതം മുന്നോട്ടുവച്ചത്, സര്‍സംഘചാലക് പറഞ്ഞു.

വിദ്വാനും കര്‍മ്മയോഗിയുമാണ് ആര്‍. ഹരിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി അംബേഡ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രജ്ഞാപ്രവാഹ് ദല്‍ഹി സംയോജകന്‍ പ്രൊഫ. ശ്രീപ്രകാശ് സിങ്, പ്രസാധകരായ കിത്താബ് വാലയുടെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സംസാരിച്ചു. ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ്, പ്രൊഫ. ശ്രീനിവാസ്, പ്രൊഫ. യോഗേഷ് സിങ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഡോ. ഗൗരിപ്രിയ സോമനാഥും സംഘവും അവതരിപ്പിച്ച നൃത്തവും അരങ്ങേറി.

Tags: STICKY
ShareTweetSendShareShare

Latest from this Category

[file picture]

വിഘടനവാദത്തിനെതിരെ രാഷ്ട്രഏകതയുടെ സേതുബന്ധനം വേണം: ജെ. നന്ദകുമാര്‍

വാഹനാപകടത്തിൽ പരിക്കേൽക്കുന്നവർക്ക് മൂന്ന് ദിവസത്തേക്ക് അടിയന്തര-സൗജന്യ വൈദ്യസഹായം

അംബേദ്കര്‍ സ്മരണയില്‍ അമൃതകാലത്തിലേക്ക് ചുവട് വച്ച് സമത്വത്തിന്റെ ആഘോഷം

എബിവിപി ദേശീയ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും

രാജ്കോട്ട് കോട്ടയിൽ ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; വീഡിയോ

ബെംഗളൂരുവില്‍ വിക്രമ വാരികയുടെ 75-ാമത് വാര്‍ഷികാഘോഷം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു. വി. നാഗരാജ്, നിര്‍മ്മലാനന്ദനാഥ സ്വാമികള്‍ തുടങ്ങിയവര്‍ സമീപം

ദേശീയതയുടെ ആഖ്യാനം മുഖ്യധാരയിലെത്തണം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

[file picture]

വിഘടനവാദത്തിനെതിരെ രാഷ്ട്രഏകതയുടെ സേതുബന്ധനം വേണം: ജെ. നന്ദകുമാര്‍

വാഹനാപകടത്തിൽ പരിക്കേൽക്കുന്നവർക്ക് മൂന്ന് ദിവസത്തേക്ക് അടിയന്തര-സൗജന്യ വൈദ്യസഹായം

അംബേദ്കര്‍ സ്മരണയില്‍ അമൃതകാലത്തിലേക്ക് ചുവട് വച്ച് സമത്വത്തിന്റെ ആഘോഷം

ശബരിമല: അസൗകര്യങ്ങളില്‍ വലഞ്ഞ് തീര്‍ത്ഥാടകര്‍; വിരിവെയ്‌ക്കാൻ ഇടമില്ല

എബിവിപി ദേശീയ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും

അയ്യനെ കാണാന്‍ കാത്തിരുന്നത് നൂറ് വര്‍ഷം; കന്നിക്കെട്ടേന്തി പാറുക്കുട്ടിയമ്മ പൊന്നമ്പലവാസനെ കണ്ടു

രാജ്കോട്ട് കോട്ടയിൽ ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; വീഡിയോ

ബെംഗളൂരുവില്‍ വിക്രമ വാരികയുടെ 75-ാമത് വാര്‍ഷികാഘോഷം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു. വി. നാഗരാജ്, നിര്‍മ്മലാനന്ദനാഥ സ്വാമികള്‍ തുടങ്ങിയവര്‍ സമീപം

ദേശീയതയുടെ ആഖ്യാനം മുഖ്യധാരയിലെത്തണം: ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Adeu to dear Kuruvila Abraham (Babuchettan) of Kozhencherry

Congress and CPM spread red carpet for terrorism, says Rajeev Chandrasekhar

Police case against Christian priest and BJP leader and actor Krishnakumar for addressing pro-Israel rally

Three ASWCs join Bharat Navy fleet

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies