ചെന്നൈ: ഇന്ത്യന്‍ ചെസ് പ്രതിഭ ആര്‍ പ്രഗ്‌നാനന്ദയുടെ മൂത്ത സഹോദരി ആര്‍ വൈശാലിക്കും ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി.2500 എലോ റേറ്റിംഗ് പോയിന്റ് മറികടന്നാണ് ആര്‍ വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയത്.ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് 22കാരി വൈശാലി.
ലോക ചെസ് ചരിത്രത്തില്‍ സഹോദരി സഹോദരന്‍മാര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്നത് ആദ്യമായാണ്.ഇന്ത്യയുടെ 83-ാമത്തെ ഗ്രാന്‍ഡ് മാസ്റ്ററാണ് വൈശാലി.സ്‌പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ തുര്‍ക്കിയുടെ ടാമെര്‍ താരിഖ് സെല്‍ബെസിനെ തോല്‍പ്പിച്ചതോടെയാാണ് വൈശാലി 2500 എലോ റേറ്റിംഗ് പോയന്റ് മറികടന്ന് ഗ്രാന്‍ഡ് മാസ്റ്ററായത്.
2018ല്‍ 12 വയസ് മാത്രമുള്ളപ്പോഴാണ് വൈശാലിയുടെ അനുജന്‍ പ്രഗ്‌നാനന്ദ ഗ്രാന്‍ഡ് മാാസ്റ്റര്‍ പദവി നേടിയത്.
Discussion about this post