ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പാര്‍ലമെന്റിന്റെ പ്രസ്താവന രാജ്യത്തിന്റെ നിലപാടാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.
അതില്‍ ഒരു തിരുത്തലിന്റെയും പ്രശ്‌നം ഉദിക്കുന്നില്ല, അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമേ ഇക്കാര്യത്തില്‍ ചെയ്യേണ്ടതുള്ളൂ. അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്ക് കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമില്ല.
പാക് അധിനിവേശ കശ്മീര്‍ സംബന്ധിച്ച് നമ്മുടെ നിലപാട് വളരെ വ്യക്തമാണ്. അരിന്ദം ബാഗ്ചി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലോക്‌സഭയില്‍ ജമ്മു കശ്മീര്‍ റിസര്‍വേഷന്‍(ഭേദഗതി) ബില്ലിലുള്ള ചര്‍ച്ചയ്‌ക്ക് മറുപടി പറയുമ്പോഴാണ് ‘പിഒകെ നമ്മുടേതാണ്’ എന്ന് അമിത് ഷാ പ്രസ്താവിച്ചത്.
Discussion about this post