ന്യൂദൽഹി: ജമ്മു കശ്മീരിന് മറ്റ് സംസ്ഥാനങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേക പരമാധികാരം ഇല്ലെന്ന് സുപ്രീംകോടതി. ഭാരതത്തിനോട് ജമ്മു കശ്മീർ ചേരുമ്പോൾ പരമാധികാരം ഒന്നും ഉണ്ടായിരുന്നില്ല. ഭാരതത്തിന്റെ പരമാധികാരത്തിന് വഴങ്ങിയാണ് ജമ്മു കശ്മീരിനെ കൂട്ടിച്ചേർത്തത്. യുവരാജാവായിരുന്ന കരൺ സിംഗിന്റെ വിളംബരം ഇതിന് തെളിവാണെന്നും സുപ്രീംകോടതി വിധിച്ചു.
ആർട്ടിക്കിൾ 370 താത്ക്കാലികം മാത്രമായിരുന്നു. യുദ്ധസാഹചര്യത്തിലായിരുന്നു ഈ അനുച്ഛേദം ഏർപ്പെടുത്തിയത്. അത് എടുത്തുകളയാൻ രാഷ്‌ട്രപതിക്ക് അനുമതിയുണ്ട്. അതിന് നിയമസഭയുടെ അനുമതിയുടെ ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെയാണ് വിധി പ്രസ്താവം. 370 വിഭജനത്തിനായിരുന്നില്ല ഏകീകരണത്തിന് വേണ്ടിയായിരുന്നുവെന്നും വിധിയിൽ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിന്റെ സ്ഥിരമായ പ്രത്യേക പദവി പാര്‍ലമെന്റിന് റദ്ദാക്കാന്‍ കഴിയുമോ?, കേന്ദ്ര സര്‍ക്കാരിന്റെ രാഷ്‌ട്രീയ നടപടികള്‍ക്ക് ഭരണഘടനാ സാധുതയുണ്ടോ?, ഇന്‍സ്ട്രുമെന്റ് ഓഫ് ആക്‌സഷന്‍ ഉപയോഗിച്ച് ജമ്മു കശ്മീരിന്റെ ആഭ്യന്തര പരമാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ?, ജമ്മു കശ്മീരിന്റെ സ്വയംഭരണം ചോദ്യം ചെയ്യപ്പെട്ടോ?, സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പാര്‍ലമെന്റിന് ജമ്മു കശ്മീരിന്റെ കാര്യത്തില്‍ നിയമ നിര്‍മ്മാണം സാധ്യമാണോ?, യൂണിയന്‍, കണ്‍കറന്റ് പട്ടികകളില്‍ ഉള്‍പ്പെടാത്ത ഇന്‍സ്ട്രുമെന്റ് ഓഫ് ആക്‌സഷന്‍ ഉപയോഗിച്ച് നിയമ നിര്‍മ്മാണം സാധ്യമാണോ?, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശവും സഹായവും ഇല്ലാതെ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിലനില്‍ക്കുന്നതാണോ?, സംസ്ഥാന പുനഃസംഘടന, കേന്ദ്ര ഭരണ പ്രദേശ പദവി എന്നിവ ഭരണഘടനാ വിധേയമാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞത്.
Discussion about this post