പൂനെ: കഥ പറഞ്ഞും ചൈനയുടെ റിക്കാര്‍ഡ് പഴങ്കഥയാക്കി പൂനെയിലെ രക്ഷകര്‍ത്താക്കള്‍. പൂനെ പുസ്തകോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിലാണ് മൂവായിരത്തിലധികം വരുന്ന രക്ഷിതാക്കള്‍ ഒത്തുചേര്‍ന്നത്. 3066 രക്ഷിതാക്കള്‍ കുട്ടികളോട് നാല് മിനിട്ട് തുടര്‍ച്ചയായി കഥ പറഞ്ഞു. ഇതാണ് ഗിന്നസ് ബുക്കിലിടം പിടിച്ചത്. സാമൂഹികമായ കഥ പറച്ചിലിലെ ഇതുവരെയുള്ള ലോക റിക്കാര്‍ഡ് ചൈനയുടേതായിരുന്നു.

നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ 24 വരെ പൂനെ ഫെര്‍ഗൂസണ്‍ കോളജ് ഗ്രൗണ്ടിലാണ് പുസ്തകോത്സവം നടക്കുന്നത്. മുന്നോടിയായി പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എസ്പി കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കുട്ടികളോട് കഥ പറയാം എന്ന പരിപാടിയാണ് ലോക റിക്കാര്‍ഡിലിടം പിടിച്ചത്. എന്ന പ്രവര്‍ത്തനം സംഘടിപ്പിച്ചു, ക്ഷിപ്ര ഷഹാനെ എഴുതിയ ‘നിഷ്ഗരു നഷ് കരു നക’ എന്ന പുസ്തകത്തില്‍ നിന്ന് മൂന്ന് മിനിറ്റ് തുടര്‍ച്ചയായി പ്രകൃതിയെ നശിപ്പിക്കരുത് എന്ന പാഠം കുട്ടികള്‍ക്ക് വായിച്ചു നല്കുകയായിരുന്നു.

മുനിസിപ്പല്‍ കമ്മിഷണര്‍ വിക്രം കുമാര്‍, അഡീഷണല്‍ കമ്മിഷണര്‍ വികാസ് ധക്നെ, സാവിത്രിഭായ് ഫുലെ പൂനെ സര്‍വകലാശാല വിസി ഡോ. സുരേഷ് ഗോസാവി, അഡ്വ.എസ്.കെ.ജെയിന്‍, നടി പ്രജക്ത മാലി, സംഘാടകന്‍ രാജേഷ് പാണ്ഡെ, മുന്‍ മേയര്‍ മുരളീധര്‍ മോഹോള്‍ തുടങ്ങിയിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോക റിക്കാര്‍ഡ് പ്രഖ്യാപനത്തെ വന്ദേമാതരം, ഭാരത് മാതാ കി ജയ് വിളികളോടെയാണ് രക്ഷിതാക്കള്‍ സ്വീകരിച്ചത്. എട്ട് വര്‍ഷം മുമ്പ്, ചൈനയില്‍ 2,479 മാതാപിതാക്കള്‍ ഒരേ സമയം തങ്ങളുടെ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്തതാണ് നേരത്തെ ഉണ്ടായിരുന്ന റിക്കാര്‍ഡ്.
Discussion about this post