സൂറത്ത്: പുതിയ ഇന്ത്യയുടെ ശക്തിയുടെ പ്രതീകമായി സൂറത്ത് ഡയമണ്ട് ബോഴ്‌സ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കായി തന്റെ സര്‍ക്കാര്‍ സ്വീകരിച്ച ദൃഢനിശ്ചയമാണ് ഈ കെട്ടിടത്തില്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ആളുകള്‍ ഡയമണ്ട് ബോഴ്‌സിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സൂറത്ത് ഡയമണ്ട് ബോഴ്‌സിനെ കുറിച്ച് പരാമര്‍ശിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര ഡയമണ്ട്, ആഭരണ വ്യാപാരത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായ സൂറത്ത് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി പറഞ്ഞു.
ഇന്ന് സൂറത്തില്‍ ഒരു വജ്രം കൂടി (സൂറത്ത് ഡയമണ്ട് ബോഴ്‌സ്) ചേര്‍ത്തിരിക്കുന്നു. ഈ വജ്രം പരമോന്നതമാണ്. ഈ വജ്രത്തിന് മുന്നില്‍ മറ്റ് വലിയ കെട്ടിടങ്ങളുടെ തിളക്കം നഷ്ടപ്പെടും. സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഇന്ത്യന്‍ ഡിസൈന്‍, ഇന്ത്യന്‍ ഡിസൈനര്‍മാര്‍, ഇന്ത്യന്‍ മെറ്റീരിയലുകള്‍, ഇന്ത്യന്‍ ആശയങ്ങള്‍ എന്നിവയുടെ കഴിവുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ലോകത്തിലെ ഏറ്റവും വികസ്വരമായ 10 നഗരങ്ങളില്‍ ഒന്നാണ് സൂറത്ത്. സൂറത്തിലെ തെരുവ്, ഭക്ഷണം, നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍, എല്ലാം അതിശയകരമാണ്. സൂറത്ത് ഒരുകാലത്ത് ‘സണ്‍ സിറ്റി’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഇവിടുത്തെ ജനങ്ങള്‍ അവരുടെ കഠിനാധ്വാനം കൊണ്ട് അതിനെ ‘ഡയമണ്ട് സിറ്റി’.
പരിസ്ഥിതി ശാസ്ത്രവും വാസ്തുവിദ്യയും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ ശ്രദ്ധേയമായ കെട്ടിടം സന്ദര്‍ശിക്കണം. ഇവിടെ നടന്നിട്ടുള്ള നൂതനമായ ഡിസൈന്‍ പഠിക്കാന്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളെ ഇവിടെ കൊണ്ടുവരണം. പരിസ്ഥിതിയെ കുറിച്ച് പഠിക്കുന്നവര്‍ ഈ ഗ്രീന്‍ ബില്‍ഡിംഗിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍ മനസ്സിലാക്കാന്‍ സന്ദര്‍ശിക്കണം. സൂറത്ത് ഡയമണ്ട് ബോഴ്‌സ് പരുക്കന്‍തും മിനുക്കിയതുമായ വജ്രങ്ങളുടെയും ആഭരണങ്ങളുടെയും വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമായി മാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post