VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാമന്‍ ഞങ്ങള്‍ക്കും പൂര്‍വികന്‍; ആവേശത്തോടെ കാശിയിലെ മുസ്ലിം സമൂഹം

VSK Desk by VSK Desk
21 January, 2024
in ഭാരതം
Share
Tweet
SendTelegram

പിറന്ന മണ്ണില്‍ ബാലകരാമന് ഭവ്യക്ഷേത്രമുയരുന്നതിന്റെ ആഹ്ലാദത്തിന് കാശിയില്‍ മതഭേദമില്ല. കാശി മേഖലയിലെ നാലായിരത്തിലധികം വരുന്ന മുസ്ലീം സമൂഹമാണ് ഭഗവാന്‍ രാമന് വേണ്ടിയുള്ള നിധിസമാഹരണത്തില്‍ പങ്കാളികളായത്. രണ്ട് കോടിയിലധികം രൂപയാണ് അവര്‍ രാമക്ഷേത്രത്തിനായി സമാഹരിച്ച് നല്കിയത്. ധനസമാഹരണത്തിലും സമര്‍പ്പണത്തിലും മാത്രമല്ല ആവേശം… കൈകളില്‍ ജയ് ശ്രീറാം ടാറ്റൂ അടിച്ച് നൂറ് കണക്കിന് മുസ്ലീം യുവാക്കളാണ് പ്രാണപ്രതിഷ്ഠയെ ആഘോഷമാക്കാന്‍ രംഗത്തുള്ളത്. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ രാഷ്‌ട്രീയപാര്‍ട്ടികളില്‍ തര്‍ക്കം മുറുകുന്നതിനിടയിലാണ് ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ ഒന്നടങ്കം, എല്ലാ ഭേദവും മറന്ന് അയോധ്യാരാമന്റെ മഹോത്സവത്തിന് തയാറെടുക്കുന്നത്.

അഭിമാനമാണ് രാമന്‍ എന്ന് പ്രഖ്യാപിച്ചാണ് മുഗള്‍ സരായിലെ നിയമവിദ്യാര്‍ത്ഥിനി ഇഖ്‌റ അന്‍വര്‍ ഖാന്‍ കഴിഞ്ഞ ദിവസം അയോധ്യയിലെത്തിയത്. സുപ്രീംകോടതി വിധിക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട ദിവസം കൈകളില്‍ അവള്‍ ജയ് ശ്രീറാം എന്ന് പച്ച കുത്തി. സ്വയം സമ്പാദിച്ച പതിനോരായിരം രൂപ മഹാമണ്ഡലേശ്വര്‍ സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി മുഖേന രാമക്ഷേത്ര നിര്‍മ്മാണത്തിന് സമര്‍പ്പിച്ചു. വാരാണസിയില്‍ ഗംഗാനദിയുടെ പവിത്രത വീണ്ടെടുത്തതും കാശി വിശ്വനാഥ ദര്‍ശനത്തിന്റെ പ്രൗഢി വീണ്ടെടുത്തതും ഇപ്പോള്‍ അയോധ്യയില്‍ ബാലകരാമന് പ്രാണപ്രതിഷ്ഠ നടക്കുന്നതുമൊക്കെ ആവേശത്തോടെയല്ലാ തെ കാണാനാവില്ലെന്ന് ഇഖ്‌റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാരാണസി നഗരത്തിലെ പ്രമുഖ അഭിഭാഷകനായ അന്‍വര്‍ഖാന്റെ മകളാണ് ഇഖ്‌റ.

സിഎഎയ്‌ക്കെതിരെ സ്വന്തം വിഭാഗത്തിലെ ഒരുകൂട്ടം ആളുകള്‍ സമരത്തിനിറങ്ങിയപ്പോള്‍ സപ്പോര്‍ട്ട് സിഎഎ എന്ന് കൈയില്‍ പച്ച കുത്തിയിരുന്നു ഇഖ്‌റ. ഞാന്‍ തികഞ്ഞ ഇസ്ലാം മതവിശ്വാസിയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്നവള്‍. എന്നാല്‍ അതിന് എന്റെ സംസ്‌കാരം എന്തിന് മാറണം? അത് സനാതനമാണ്. ഗണേശനും രാമനും ലക്ഷ്മീദേവിയുമൊക്കെ അതിന്റെ അടയാളങ്ങളാണ്. എന്റെ വീട്ടില്‍ ഇവരെയൊക്കെ ആരാധിക്കാറുണ്ട്.

ശ്രീരാമന്‍ എന്റെയും പൂര്‍വികനാണ്. നമ്മള്‍ ഒരുമിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. രാഷ്‌ട്രീയക്കാര്‍ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ അതില്‍ വീഴരുത്. ശ്രീരാമക്ഷേത്രം പൂര്‍ണമാകുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ എന്റെ രാമനെ കാണാന്‍ പോകും, ഇഖ്‌റ പറയുന്നു.

ജൗന്‍പൂരിലെ ഡോ. അബ്ദുള്‍ ഖാദര്‍ ഒരുലക്ഷത്തി പതിനോരായിരം രൂപയാണ് രാമക്ഷേത്രത്തിനായി സമര്‍പ്പിച്ചത്. അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നത് രാജ്യത്തിന് അഭിമാനകരമാണൈന്ന് അദ്ദേഹം പറയുന്നു. സന്തോഷത്തിലും ദുഃഖത്തിലും സഹജീവികളാകേണ്ടവരാണ് മനുഷ്യര്‍. ഭാരതം എല്ലാ സമ്പ്രദായങ്ങളെയും ആരാധനകളെയും ആദരിക്കുന്ന നാടാണ്. ഇവിടെ ക്ഷേത്രവും പള്ളിയും വേര്‍തിരിക്കാന്‍ പാടില്ല, അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

Tags: Ayodya
Share6
Tweet
SendShareShare

Latest from this Category

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies