വാരണാസി: ഗ്യാന്‍വാപി പള്ളിയുടെ തെക്കേ നിലവറയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കിയ വാരാണസി കോടതി ഉത്തരവ് സ്‌റ്റേ ചെയ്യില്ലെന്ന് അലഹബാദ് ഹൈക്കോടതി. പാര്‍ത്ഥന നടത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഹര്‍ജിയില്‍ മാറ്റം വരുത്തിയതിന് ശേഷം വീണ്ടും സമീപിക്കാമെന്നും ഫെബ്രുവരി ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കാമെന്നും അലഹബാദ് കോടതി അറിയിച്ചു. അടുത്ത വാദം ഇനി ഫെബ്രുവരി ആറിന് നടക്കും. 2024 ജനുവരി 17ലെ ഉത്തരവിനെ ആദ്യം ചോദ്യം ചെയ്യേണ്ടത് പള്ളിയുടെ ഭാഗമാണെന്ന് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് പറഞ്ഞു.
ജനുവരി 31ലെ ഉത്തരവ് പാസാക്കിയതിന്റെ ഫലമായി ജനുവരി 17ലെ ഉത്തരവിനെതിരെയുള്ള വെല്ലുവിളി ഉള്‍പ്പെടുത്താനുള്ള ഹര്‍ജികളില്‍ ഭേദഗതി വരുത്താന്‍ ജ്ഞാനവാപി പള്ളിയിലെ മസ്ജിദ് ഇന്റസാമിയ കമ്മിറ്റിക്ക് കോടതി ഫെബ്രുവരി 6 വരെ സമയം അനുവദിച്ചു. ഈ ഉത്തരവിലൂടെയാണ് ജില്ലാ മജിസ്‌ട്രേറ്റ് വാരണാസിയെ റിസീവറായി നിയമിച്ചത്. അതിനുശേഷമാണ് ജനുവരി 23ന് ജ്ഞാനവാപി പരിസരം ഡിഎം ഏറ്റെടുത്തു. ഇതിനുശേഷമാണ് ജനുവരി 31ലെ ഇടക്കാല ഉത്തരവിലൂടെ ജില്ലാ കോടതി കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിന് പൂജാരി മുഖേന നിലവറയില്‍ പൂജ നടത്താന്‍ അനുമതി നല്കിയത്.
Discussion about this post