VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കല സത്യവും ശിവവും സുന്ദരവുമാകണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
5 February, 2024
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ബെംഗളൂരു: കല സത്യവും ശിവവും സുന്ദരവുമാകാന്‍ അത് സമൂഹത്തെ ശരിയായ വഴിക്കു നയിക്കുന്നതാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. കല സമൂഹത്തിന്റെ വിഘടന പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നവരുടെ കാലത്ത് സാമൂഹ്യ സമരസതയ്‌ക്കും പൊതു ഉന്നമനത്തിനും കലയെ വിനിയോഗിക്കുകയാണ് ശരിയായ ധര്‍മ്മമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാര്‍ ഭാരതിയുടെ ആഭിമുഖ്യത്തില്‍ നാലു ദിവസം ബെംഗളൂരുവില്‍ സംഘടിപ്പിച്ച അഖില ഭാരതീയ കലാസാധക സംഗമത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കാര്‍ ഭാരതി കലാരംഗത്തേയും കലാകാരന്മാരുടേയും ഏറ്റവും വലിയ സംഘടനയായി. അടുത്ത ഘട്ടത്തിലേക്ക് പ്രവര്‍ത്തനം കടക്കണം. ഭാരതത്തിലെ മുഴുവന്‍ കലാ സാംസ്‌കാരിക ലോകത്തെയും നയിക്കാന്‍ പ്രാപ്തമാകണം. അതിന് പ്രവര്‍ത്തകര്‍ സജ്ജരാകണം.

കല ഏറെ കാല്പ്പനികമാകുകയും വ്യക്തികളുടെ താത്പര്യങ്ങളിലേക്ക് ചുരുങ്ങുകയും വ്യവസ്ഥകളും ചട്ടങ്ങളും സംവിധാനങ്ങളും തകര്‍ക്കുന്നതാണ് ധര്‍മ്മമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന വിചിത്ര സ്ഥിതിയിലെത്തിയിരിക്കുന്നു. വോക്കിസമെന്നും കള്‍ചറല്‍ മാര്‍ക്‌സിസമെന്നുമൊക്കെ പേര് വിളിക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വിഘടനത്തിന്റേതാണ്. ഇവിടെ കലാപ്രവര്‍ത്തനം സമാജോന്മുഖമാക്കേണ്ടതുണ്ട്. അഭദ്രത വര്‍ധിക്കാന്‍ അനുവദിക്കരുത്. വിചാരധാരകള്‍ വേണ്ടെന്നാണ് പ്രചാരണം. അതിനായി പുസ്തകങ്ങള്‍ എഴുതുന്നു. തത്ത്വമില്ലാത്ത ചിലത് അവതരിപ്പിക്കുന്നു. കല മംഗളവും സമരസതയും സമൂഹത്തിനുണ്ടാക്കുന്നതാകണം. കല ദേശത്തിനായി സമര്‍പ്പിക്കണം.

പീഡിതരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ട എന്നല്ല, അതും വേണം. പക്ഷേ, കല സത്യമാകണം, ശിവമാകണം, സുന്ദരമാകണം. രസിപ്പിക്കലിനപ്പുറം കലയ്‌ക്കും കലാകാരനും ധര്‍മ്മമുണ്ട്. അതിന് അവസരവും സൗകര്യവുമൊരുക്കണം. പ്രവര്‍ത്തകരാണ് അത് ചെയ്യേണ്ടത്. ഭഗവാന്‍ ശ്രീരാമചന്ദ്രന് ഭവ്യ മന്ദിരം പണിതത് പ്രവര്‍ത്തകരാണ്, അതിന് ബലിദാനം പോലും വേണ്ടിവന്നു. പ്രവര്‍ത്തകര്‍ തനിക്ക് എന്ത് കിട്ടുന്നുവെന്ന് തേടി സമാധാനം കണ്ടെത്തരുത്. ഭക്ത ഹനുമാന്‍ തനിക്ക് ലഭിച്ച സമ്മാനമാലയുടെ ഓരോ മുത്തിലും ശ്രീരാമനുണ്ടോ എന്നന്വേഷിച്ചതു പോലെ ലക്ഷ്യം സാധിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കണം, സര്‍സംഘചാലക് പറഞ്ഞു. ചടങ്ങില്‍ സംസ്‌കാര്‍ ഭാരതി അധ്യക്ഷന്‍ വാസുദേവ കാമത്ത് അധ്യക്ഷത വഹിച്ചു. ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പ്രഭാഷണം നടത്തി.

ആത്മീയ ഗുരുവും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കര്‍, സംസ്‌കാര്‍ ഭാരതി അഖിലേന്ത്യാ പ്രസിഡന്റ് വാസുദേവ് കാമത്ത്, വൈസ് പ്രസിഡന്റ് മൈസൂരു മഞ്ജുനാഥ്, ജനറല്‍ സെക്രട്ടറി അശ്വിന്‍ ദാല്‍വി, ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹ ശില്‍പി അരുണ്‍ യോഗി രാജ്, ശില്‍പി ജി.എല്‍. ഭട്ട് എന്നിവരും പങ്കെടുത്തു.

Share4
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies