ന്യൂഡൽഹി: സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ഏറ്റുവാങ്ങി മുൻ ഇന്ത്യൻ അത്‌ലറ്റിക്കും ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റുമായ പിടി ഉഷ എംപി. ഫെഡറേഷൻ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പിടി ഉഷയ്‌ക്ക് അവാർഡ് സമ്മാനിച്ചത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയിൽ നിന്നുമാണ് ഉഷ അവാർഡ് ഏറ്റുവാങ്ങിയത്.
താരങ്ങളുടെ കരിയറും ജീവിതവും മെച്ചപ്പെടുത്താൻ മാദ്ധ്യമങ്ങൾ എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരണമെന്നും അവാർഡ് ഏറ്റുവാങ്ങിയ ശേഷം പിടി ഉഷ പ്രതികരിച്ചു. യഥാർത്ഥ മാദ്ധ്യമ പ്രവർത്തനത്തെയും മാദ്ധ്യമങ്ങളെയും എല്ലാകാലത്തും ബഹുമാനിക്കുന്ന ആളാണ് താനെന്നും പിടി ഉഷ പറഞ്ഞു.
കഴിഞ്ഞദിവസം ഛണ്ഡീഗഡ് പ്രസ്‌ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ മരണാനന്തര ബഹുമതിയായി മിൽഖ സിംഗിനുള്ള പുരസ്‌കാരം കുടുംബത്തിന് കൈമാറിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്രാജ് സിംഗാണ് മിൽഖാ സിംഗിന്റെ മകൻ ജീവ് മിൽഖാ സിംഗിന് അവാർഡ് കൈമാറിയത്.
Discussion about this post