ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ‘ഭാരത് റൈസ്’ ബ്രാൻഡിലുള്ള അരി ഇന്ന് വിപണിയിൽ. കിലോഗ്രാമിന് 29 രൂപ നിരക്കിലാവും അരി ചില്ലറ വിൽപ്പനയ്‌ക്കായി എത്തുക.
നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (എൻസിസിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് അരി വിൽക്കുക. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി ലഭ്യമാക്കും. അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലാകും അരി ലഭിക്കുക.
രാജ്യത്ത് അരിയുടെ വില കുതിച്ചുയർന്നതാണ് ഭാരത് റൈസ് എന്ന ആശയത്തിലേക്ക് കേന്ദ്രസർക്കാരിനെ എത്തിച്ചത്. ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറവിൽപ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുൻവർഷത്തെക്കാൾ 14.1 ശതമാണ് അരിക്ക് വർദ്ധിച്ചത്. നേരത്തെ നവംബറിൽ കിലോയ്‌ക്ക് 27.50 രൂപ നിരക്കിൽ കേന്ദ്ര സർക്കാർ ‘ഭാരത് ആട്ട’ പുറത്തിറക്കിയിരുന്നു.
Discussion about this post