VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

2047-ഓടെ ഭാരതീയ നാവികസേന ‘ആത്മനിർഭർ’ കൈവരിക്കും : അഡ്മിറൽ ആർ. ഹരികുമാർ 

VSK Desk by VSK Desk
20 February, 2024
in ഭാരതം
Share
Tweet
SendTelegram

പൂനെ : 2047-ഓടെ ഭാരതീയ നാവികസേന “ആത്മനിർഭർ” (സ്വയം ആശ്രയിക്കൽ) ആയി മാറുമെന്ന് അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. വിവിധ പ്രതിരോധ പദ്ധതികളിൽ പ്രവർത്തിക്കുന്ന എംഎസ്എംഇയായ നിബെ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസിന്റെ നിർമാണ പ്ലാൻ്റ് പൂനെയിലെ ചക്കനിൽ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ലക്ഷ്യം കൈവരിക്കുന്നതിന് വ്യവസായിക സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അതിനു വേണ്ട സഹായങ്ങൾ ഒരുത്തിരിയണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. സ്വാശ്രയമെന്നാൽ ഭാരതത്തില എല്ലാ കപ്പലുകളും അന്തർവാഹിനികളും വിമാനങ്ങളും ആയുധസംവിധാനങ്ങളും നിർമ്മിക്കുക എന്നതാണ് അർത്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “ഭാരതീയ നാവികസേന ആത്മനിർഭർ കൈവരിക്കാൻ പ്രതിജ്ഞാബദ്ധമാണ്, 2047 ഓടെ ഞങ്ങൾ പൂർണ്ണമായും ആത്മനിർഭർ ആകുമെന്ന് ദേശീയ നേതൃത്വത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിനായി ഞങ്ങൾക്ക് വ്യവസായത്തിന്റെ സഹായം ആവശ്യമാണ്,” – നാവികസേനാ മേധാവി പറഞ്ഞു.

സ്വാശ്രയത്വത്തിനായുള്ള ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി രാജ്യത്ത് നമ്മുടെ സ്വന്തം ആയുധ സംവിധാനം നിർമ്മിക്കാനുള്ള ഞങ്ങളുടെ കഴിവിനെ ഈ സൗകര്യം ശക്തിപ്പെടുത്തുന്നുവെന്ന് നാവികസേനാ മേധാവി പറഞ്ഞു. പ്രതിരോധ കപ്പൽ മേഖലയിൽ കൈവരിച്ച സ്വാശ്രയത്വത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് അദ്ദേഹം വാചാലനായി. “ഒരു കപ്പലിന് മൂന്ന് ഘടകങ്ങളുണ്ട് – ഫ്ലോട്ട്, മൂവ്, ഫൈറ്റ്. ഫ്ലോട്ട് ഘടകത്തിൽ, ഞങ്ങൾ ഏകദേശം 95 ശതമാനം (സ്വയം ആശ്രയം) നേടിയിട്ടുണ്ട്. ‘ മൂവ്’ ഘടകത്തിൽ നമ്മൾ 65 ശതമാനത്തിലും ‘ഫൈറ്റ് ‘ ഘടകത്തിൽ ഞങ്ങൾ 55 ശതമാനത്തിലാണ് ” – അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ മുന്നേറുന്നതിനും പോരാട്ട ഘടകങ്ങൾക്കും ഇപ്പോൾ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. നമ്മുടെ എല്ലാ ആയുധങ്ങളും ആയുധ സംവിധാനങ്ങളും സെൻസറുകളും റഡാറുകളും മിസൈൽ ലോഞ്ചറുകളും മിസൈലുകളും എല്ലാം തന്നെ ഭാരതത്തിൽ നിർമ്മിക്കേണ്ടതുണ്ട്. ഇതിനായി ധാരാളം ജോലികൾ നടക്കുന്നുണ്ടെന്നും നാവികസേനാ മേധാവി പറഞ്ഞു.

ഈ ആയുധ സംവിധാനങ്ങളെല്ലാം ഭാരതത്തിൽ നിർമ്മിക്കുന്നത് കേവലം ഒരു സാമ്പത്തിക ആവശ്യം മാത്രമല്ല, രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണത്തിന്റെ ആവശ്യമാണെന്നും അഡ്മിറൽ കൂട്ടിച്ചേർത്തു. പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, നിബ് ലിമിറ്റഡ് ചീഫ് ടെക്‌നോളജി ഓഫീസർ ബാലകൃഷ്ണൻ സ്വാമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share1
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies