ലഖ്‌നൗ: ഗുജറാത്തിലെ തിരക്ക് പിടിച്ച പരിപാടികള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി വൈകിയാണ് വാരാണസിയില്‍ ഇറങ്ങിയത്. സ്വന്തം മണ്ഡലത്തിലെ റോഡ് വികസനം നേരിട്ട് കാണാനായിരുന്നു അപ്പോഴും അദ്ദേഹത്തിന് ധൃതി. വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കൂട്ടി നേരെ പോയത് ശിവപൂര്‍-ഫുല്‍വാരിയ – ലഹര്‍താര റോഡിലേക്ക്. പ്രധാനമന്ത്രിയെ അപ്രതീക്ഷിതമായി കണ്ടതിന്റെ അമ്പരപ്പില്‍ കൈവീശി കാട്ടി ജനങ്ങളും തൊഴിലാളികളും. മോദി അവരെയും അഭിവാജ്യം ചെയ്തു. ലഹര്‍താരാ മാര്‍ഗിലൂടെ മോദിയും യോഗിയും നടന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി വാരാണസിയിലെത്തിയത്. റെയില്‍വേയും പ്രതിരോധവും ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം ഉള്‍പ്പെട്ട റോഡ് പദ്ധതിയാണ് ശിവപൂര്‍-ഫുല്‍വാരിയ-ലഹര്‍താര മാര്‍ഗ്. 360 കോടി രൂപയുടെ പദ്ധതി. ഈ റോഡ് പൂര്‍ത്തിയായതോടെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് (ബിഎച്ച്യു) വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം 75 മിനിറ്റില്‍ നിന്ന് 45 മിനിറ്റായി കുറഞ്ഞു.
മാര്‍ഗിലെ പാലം അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. വിമാനത്താവളം, ലഖ്‌നൗ, അസംഗഡ്, ഘാസിപൂര്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വാരണസിക്ക് തെക്കുള്ള അഞ്ച് ലക്ഷത്തോളം ജനങ്ങളുടെ യാത്രാദൂരമാണ് കുറയുന്നത്.
Discussion about this post