ധന്‍ബാദ് (ജാര്‍ഖണ്ഡ്): ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഭാരതം. കഴിഞ്ഞ ദിവസം പുറത്തുവന്ന സമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകള്‍ ഇതിനു ഉദാഹരണമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ധന്‍ബാദിലെ സിന്ദ്രിയില്‍ ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴിരുന്നു അദേഹം 2047ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.
2023 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സാമ്പത്തിക പാദത്തില്‍ രേഖപ്പെടുത്തിയ 8.4 ശതമാനം വളര്‍ച്ചാ നിരക്ക് വികസിത ഭാരതത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതയും അതിവേഗ വികസനവും കാണിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി, ആദിവാസി സമൂഹത്തിന്റെയും ദരിദ്രരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും വികസനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ഞങ്ങള്‍ ജാര്‍ഖണ്ഡിനായി പ്രവര്‍ത്തിച്ചു. 2047ന് മുമ്പ് നമ്മുടെ രാജ്യത്തെ വികസിതമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഭാരത് സൃഷ്ടിക്കുന്നതിന് സംസ്ഥാനങ്ങളും വികസിക്കേണ്ടതും പ്രധാനമാണ്. വികസിത ഭാരതത്തിന്റെ പ്രമേയങ്ങളുടെ ഊര്‍ജസ്രോതസ്സായി ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ഭൂമി മാറുമെന്ന് പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ധന്‍ബാദിലേക്ക് പോകേണ്ടതിനാല്‍ പ്രധാനമന്ത്രി ഒരു ചെറിയ പ്രസംഗമാണ് നടത്തിയത്.
Discussion about this post