കോയമ്പത്തൂര്‍: ഒരേയൊരു നാരങ്ങ… ലേലം വിളിച്ചത് 35,000 രൂപയ്ക്ക്. കോയമ്പത്തൂരിലെ ഈ റോഡിലാണ് സംഭവം. മഹാരാത്രി ദിവസം മഹാദേവന് നേദിച്ച നാരങ്ങയാണ് 35,000 രൂപയ്ക്ക് ലേലത്തില്‍ പോയത്.
ഈറോഡിലെ ശിവഗിരിയിലുള്ള പഴപൂശയന്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ലേലം. ശിവരാത്രി ദിവസം ദേവന് നേദിച്ച എല്ലാ വസ്തുക്കളും ലേലത്തിന് വച്ചിരുന്നു. പതിനഞ്ച് പേരാണ് ലേലത്തില്‍ പങ്കെടുത്തത്. നാരങ്ങയ്ക്ക് 35,000 രൂപയാണ് ലേലത്തുക ലഭിച്ചത്.
ലേലത്തിന് ശേഷം നാരങ്ങ പൂജിച്ച്, ഭക്തരുടെ സാന്നിദ്ധ്യത്തില്‍ ഉടമയ്ക്ക് കൈമാറിയതായി ക്ഷേത്ര അധികാരികള്‍ വ്യക്തമാക്കി. ലേലത്തില്‍ നാരങ്ങ സ്വന്തമാക്കുന്നവര്‍ക്ക് വര്‍ഷങ്ങളോളം ആയുരാരോഗ്യ സമ്പല്‍സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post