VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഷ്ട്രസേവനത്തിന് കരാര്‍ നല്കലല്ല സമാജത്തിന്റെ പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
29 March, 2024
in ഭാരതം
Share
Tweet
SendTelegram

മുംബൈ: രാഷ്ട്രസേവനത്തിന് രാഷ്ട്രീയനേതാക്കള്‍ക്ക് കരാര്‍ നല്കുകയല്ല, ആ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജാവിനെ സൃഷ്ടിക്കുന്നത് സമാജമാണ്. പ്രജാഹിതം നിറവേറ്റാത്ത രാജാവ് രാജാവല്ല. ജനം ഏല്പിക്കുന്ന കടമകള്‍ നിര്‍വഹിക്കാത്ത ഭരണാധികാരിയെ പിരിച്ചുവിടാനും ജനത്തിന് അവകാശമുണ്ട്. രാഷ്ട്രം പുരോഗമിക്കണമെങ്കില്‍ സമാജം പുരോഗമിക്കണം. സാധാരണ പൗരന്റെ വലിപ്പമാണ് രാഷ്ട്രത്തിന്റെ വലിപ്പം, അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ലോക്മാന്യ സേവാസംഘത്തിന്റെ നൂറ്റിഒന്നാം വാര്‍ഷികസമ്മേളനത്തില്‍ സമാഹിക മാറ്റത്തില്‍ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

എല്ലാ ജോലികളും ഔട്ട് സോഴ്സ് ചെയ്യുന്ന കാലമാണിത്. വീട്ടുമുറ്റത്തെ മാലിന്യങ്ങള്‍ മാറ്റാന്‍പോലും കരാര്‍ പണിക്കാരെ ഏല്‍പ്പിക്കുന്നു. നമ്മള്‍ സ്വയം ചെയ്യേണ്ട ജോലി മറ്റുള്ളവര്‍ക്ക് കരാര്‍ നല്‍കി അവര്‍ ചെയ്യണമെന്ന് പ്രതീക്ഷിക്കുകയാണ്. അതുപോലെയാണ് രാജ്യസേവനത്തിന് രാഷ്ട്രീയനേതാക്കള്‍ക്ക് കരാര്‍ നല്കുന്നത്. നമ്മള്‍ ചെയ്യേണ്ടത് മറ്റാരെങ്കിലും ചെയ്യുമെന്ന് കരുതുന്നത് ശരിയല്ല, മോഹന്‍ ഭാഗവത് പറഞ്ഞു.

സമാജത്തിന്റെ പെരുമാറ്റം മാറേണ്ടത് പോലീസിന്റെ പേടിപ്പെടുത്തല്‍ കൊണ്ടോ ഇ ഡിയുടെ റെയ്ഡ് കൊണ്ടോ അല്ല.  ഹൃദയത്തിലാണ് പരിവര്‍ത്തനമുണ്ടാകേണ്ടത്. ബുദ്ധിയുടെയും ശരിയായ ധാരണയുടെയും അടിസ്ഥാനത്തില്‍ സമാജം മാറ്റത്തിന് വിധേയമാകണം.
കുടുംബബന്ധങ്ങളില്‍ വലിയ തകര്‍ച്ച നേരിടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൗതികതയുടെ ആധിക്യവും ആഡംബരവും ജീവിതത്തില്‍ ശീലമായിരിക്കുന്നു. വിദ്യാസമ്പന്നരിലും കുടുംബബന്ധങ്ങളുടെ തകര്‍ച്ച കൂടുതല്‍ ദൃശ്യമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് പാരമ്പര്യത്തെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യണം. പുതിയ തലമുറയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കി പരിഹരിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സ്വദേശി ശീലമാക്കുന്നതിനും പൗരബോധം  പിന്തുടരുന്നതിനുമുള്ള പാഠങ്ങള്‍ അവനവനില്‍ നിന്ന്, കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണം, അദ്ദേഹം പറഞ്ഞു.

സ്വദേശി എന്നാല്‍ സ്വാശ്രയവും അഹിംസയുമാണ് എന്ന് വിനോബ ഭാവെ പറയുന്നു. അതിനോട് നമ്മള്‍ ലാളിത്യത്തെ കൂട്ടിച്ചേര്‍ക്കുന്നു. വിദേശിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കല്‍ മാത്രമല്ല സ്വദേശി എന്നത്. അത് ജീവിതത്തില്‍ നിറയേണ്ട മനോഭാവമാണ്. ലോക്മാന്യ സേവാസംഘവും രാഷ്ട്രീയ സ്വയംസേവക സംഘവും സമാനമായ ചിന്താഗതികള്‍ പുലര്‍ത്തുന്ന സംഘടനകളാണെന്ന് ചൂണ്ടിക്കാട്ടിയ സര്‍സംഘചാലക് നാഗ്പൂരിലെ തിലക് ഗ്രൂപ്പ് എന്നാണ് സംഘത്തെ പണ്ട് പലരും വിശേഷിപ്പിച്ചിരുന്നതെന്ന് പറഞ്ഞു.

ലോകമാന്യ സേവാസംഘം പ്രസിഡന്റ് മുകുന്ദറാവു ചിത്താലെ ആമുഖ ഭാഷണം നടത്തി. 

Tags: RSSdr. mohan bhagawatSTICKY
Share
Tweet
SendShareShare

Latest from this Category

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies