ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. കന്യാകുമാരിയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തുന്നതെന്നാണ് വിവരം. അതില്‍ ഒരു ദിവസം വിവേകാനന്ദ പാറയില്‍ മെഡിറ്റേഷനിലിരിക്കുമെന്നാണ് വിവരം.
നാളെ വൈകിട്ടോടെ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31ന് രാവിലെ വിവേകാനന്ദ പാറയിലെത്തി ധ്യാനമിരിക്കുമെന്നാണ് വിവരം. ജൂണ്‍ ഒന്നിന് തിരിച്ച് ദൽഹിയിലേക്ക് പോയേക്കും. 2019ൽ കേദാർനാഥിലെ ഗുഹയിൽ പ്രധാനമന്ത്രി ധ്യാനമിരുന്നിരുന്നു. രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോദി ധ്യാനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post