VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സക്ഷമ ദേശീയ സമ്മേളനത്തിന് തുടക്കം; പൂര്‍ണതയിലേക്ക് മുന്നേറുക സമാജദൗത്യം: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
8 June, 2024
in ഭാരതം
ShareTweetSendTelegram

പൂനെ: പ്രപഞ്ചത്തിന് ഊര്‍ജ്ജം പകരുന്ന സൂര്യദേവന്റെ സാരഥി ദിവ്യാംഗനായ അരുണനാണെന്ന ഭാരതീയ സങ്കല്പം പൂര്‍ണതയിലേക്കുള്ള മുന്നേറ്റത്തിന്റെ സന്ദേശമാണ് നല്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമാജത്തില്‍ പോരായ്മകളില്ലാത്താവരില്ല. എല്ലാവരും അപൂര്‍ണരാണ്. ഈ പോരായ്മയെ മാറ്റി പൂര്‍ണതയുടെ വെളിച്ചത്തിലേക്ക് മുന്നേറുകയെന്ന ഈശ്വരീയ ദൗത്യമാണ് സമാജത്തിനുള്ളത്. ദിവ്യാംഗരില്‍ ആത്മാഭിമാനം ഉണര്‍ത്താനുള്ള നിയോഗമാണ് ഈശ്വരന്‍ സമാജത്തിന് നല്കിയത്. ശാരിരിക പരിമിതികളല്ല മറ്റുള്ളവര്‍ക്ക് വഴികാട്ടാന്‍ തടസമല്ലെന്ന് അഷ്ടാംവക്രമഹര്‍ഷിയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. എല്ലാവരേയും ഒരേ ദൃഷ്ടിയില്‍ കാണുന്നതാണ് ഭാരതീയ കാഴ്ചപ്പാട്. ഭിന്നശേഷിക്കാരെ രാഷ്ട നിര്‍മ്മാണത്തില്‍ പങ്കാളികളാക്കുക എന്ന ദൗത്യമാണ് സക്ഷമ ഏറ്റെടുത്തിട്ടുള്ളത്, ഹൊസബാളെ വ്യക്തമാക്കി. സക്ഷമയുടെ ദേശീയ സമ്മേളനം പൂനെ മഹര്‍ഷി കാര്‍വെ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.

ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി നിരവധി പരിശ്രമങ്ങളാണ് സക്ഷമ ചെയ്യുന്നത്. ബ്രെയിലിനെ ഒരു ഭാരതീയ ഭാഷയായി മുന്നോട്ട് കൊണ്ടുവരുന്നതില്‍ സക്ഷമ മികച്ച സംഭാവന ചെയ്തിട്ടുണ്ട്. കുറവുകളെ മറികടക്കുന്ന ദിവ്യാംഗര്‍ പ്രതിഭ കൊണ്ട് അസാധാരണമികവ് പ്രകടിപ്പിക്കുന്നു. ആത്മാഭിമാനത്തിന് കുറവുണ്ടാവാതെ ദിവ്യാംഗസമൂഹത്തിന് പ്രോത്സാഹനവും ആത്മവിശ്വാസവും നല്കാന്‍ സമാജത്തിനാകണം, അദ്ദേഹം ചൂണ്ടിക്കാട്ടി.സമാജത്തെയാകെ പ്രചോദിപ്പിച്ച് ചരിത്രം സൃഷ്ടിക്കുന്ന പ്രതിഭകളാണ് ദിവ്യാംഗരെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദദേവ് ഗിരി മഹാരാജ് പറഞ്ഞു. ധാര്‍മികതയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശക്തി. മനോബലമാണ് അംഗബലത്തിലും വലുതെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അഡ്വ ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ ഉമേഷ് അന്ധേര, പ്രഫൊ. ദയാല്‍ സിങ് പന്‍വാര്‍, ഡോ. ആശ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. അന്താരാഷ്ട്ര നീന്തല്‍ താരം സത്യേന്ദ്രസിങ് ലോഹ്യ, പ്രശസ്ത വ്യവസായി ഭവേഷ് ഭാട്ടിയ, നടി ഗൗരി ഗാഡ്ഗില്‍, ഐടി സംരംഭകന്‍ ശിവം പോര്‍വാള്‍ എന്നിവരെ സക്ഷമ ദേശീയ അധ്യക്ഷന്‍ ഗോവിന്ദരാജ് ആദരിച്ചു. ദേശീയ ഉപാധ്യക്ഷന്‍ കമലാകാന്ത് പാണ്ഡെ, ഡോ.അവിനാഷ് വാചസുന്ദര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies