VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭീകരാക്രമണങ്ങളെ ഭയപ്പെടുന്നില്ല ; ദേവി തങ്ങൾക്കൊപ്പമുണ്ട് : കശ്മീരിലെ ഖീർഭവാനി മേളയ്‌ക്ക് അയ്യായിരത്തോളം കശ്മീരി പണ്ഡിറ്റുകൾ പുറപ്പെട്ടു

VSK Desk by VSK Desk
13 June, 2024
in ഭാരതം
ShareTweetSendTelegram

നഗ്രോട്ട: കശ്മീരി പണ്ഡിറ്റ് സമൂഹത്തിൽ നിന്നുള്ള 5,000-ത്തിലധികം ആളുകൾ കനത്ത സുരക്ഷയ്‌ക്കിടയിൽ കശ്മീർ താഴ്‌വരയിലെ വാർഷിക ഖീർ ഭവാനി മേളയ്‌ക്കായി പുറപ്പെട്ടു. ബുധനാഴ്ച ഇവിടെ നിന്ന് യാത്ര ആരംഭിച്ചതായി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

സെയ്‌ഷ്ത് അഷ്ടമി ദിനത്തിൽ ആഘോഷിക്കുന്ന ഖീർ ഭവാനി മേള ജൂൺ 14 ന് ഗന്ദർബാലിലെ തുൽമുല്ല, കുപ്‌വാരയിലെ ടിക്കർ, അനന്ത്‌നാഗിലെ ലക്തിപോറ ഐഷ്മുഖം, കുൽഗാമിലെ മാതാ ത്രിപുരസുന്ദരി ദേവസർ, മൻസഗം ഭവാനി എന്നിവിടങ്ങളിൽ നടക്കും.

ബുധനാഴ്ച ഡിവിഷണൽ കമ്മീഷണർ (ജമ്മു) രമേഷ് കുമാർ, റിലീഫ് കമ്മീഷണർ ഡോ. അരവിന്ദ് കർവാനി, പ്രമുഖ കശ്മീരി പണ്ഡിറ്റ് നേതാക്കൾ എന്നിവർ ജമ്മു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള നഗ്രോട്ടയിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് നാല് ദിവസത്തെ തീർത്ഥാടനത്തിന് തുടക്കമായത്.

ഭക്തിഗാനങ്ങൾ ആലപിച്ചും മന്ത്രങ്ങൾ മുഴക്കിയും ഭക്തർ 176 ബസുകളിലായി കശ്മീർ താഴ്‌വരയിലെ പ്രശസ്തമായ അഞ്ച് ആരാധനാലയങ്ങളിലേക്ക് പുറപ്പെട്ടത്. ഖീർ ഭവാനി മേളയിൽ പങ്കെടുക്കാൻ 5,000 കശ്മീരി പണ്ഡിറ്റുകൾ കശ്മീരിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ 176 ബസുകളിലായാണ് അവർ ഇന്ന് നേരത്തെ നഗ്രോട്ടയിൽ നിന്ന് പുറപ്പെട്ടതെന്ന് റിലീഫ് കമ്മീഷണർ ഡോ. അരവിന്ദ് കർവാനി പറഞ്ഞു.

തീർത്ഥാടകർ ഉച്ചഭക്ഷണത്തിനായി റമ്പാനിൽ തങ്ങുമെന്നും തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തങ്ങൾ ഈ ഭീകരാക്രമണങ്ങളെ ഭയപ്പെടുന്നില്ല. എത്ര നാൾ നമ്മൾ ഭയത്തിൽ ഇരിക്കും? തങ്ങൾക്ക് ദൈവത്തിന്റെ സംരക്ഷണമുണ്ടെന്ന് ജമ്മുവിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് ഒരു ഭക്തൻ പറഞ്ഞു. ഭയത്തിന് പകരം തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ഉത്സാഹത്തോടെയാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മൻസ്ഗാമിലെ മാതാ ഖീർ ഭവാനി ക്ഷേത്രത്തിലേക്ക് പോകുന്ന കുസുമം പണ്ഡിത പറഞ്ഞു.

ഈ വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള 80,000 കുടിയേറ്റ കശ്മീരി പണ്ഡിറ്റുകൾ വാർഷിക മേളയിൽ താഴ്‌വരയിലെ പ്രശസ്തമായ അഞ്ച് ക്ഷേത്രങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഞായറാഴ്ച മുതലുള്ള ദിവസങ്ങൾക്കുള്ളിൽ മൂന്ന് ഭീകരാക്രമണങ്ങളാണ് ജമ്മു മേഖലയിൽ നടന്നത്. കഴിഞ്ഞ ഞായറാഴ്ച, ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെ ഭീകരർ വെടിയുതിർക്കുകയും വാഹനം റോഡിൽ നിന്ന് തെന്നി റിയാസിയിലെ അഗാധമായ തോട്ടിലേക്ക് വീഴുകയും ഒമ്പത് പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദോഡ ജില്ലയിൽ, ഭാദേർവ-പത്താൻകോട്ട് റോഡിൽ ചാറ്റർഗല്ലയുടെ മുകൾ ഭാഗത്തുള്ള സംയുക്ത ചെക്ക് പോസ്റ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രാഷ്‌ട്രീയ റൈഫിൾസിലെ അഞ്ച് സൈനികർക്കും ഒരു പ്രത്യേക പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. കത്വയിൽ ചൊവ്വാഴ്ച വൈകുന്നേരം അന്താരാഷ്‌ട്ര അതിർത്തിക്കടുത്തുള്ള ഗ്രാമത്തിൽ ഭീകരർ ആക്രമണം നടത്തുകയും ഒരു സാധാരണക്കാരന് പരിക്കേൽക്കുകയും ചെയ്തു.

തുടർന്നുള്ള തിരച്ചിലിനിടെ, അതിർത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറിയതായി കരുതുന്ന മറ്റൊരു ഭീകരനെ തുരത്താനുള്ള ശ്രമത്തിനിടെ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ കത്വയിലെ ഗ്രാമത്തിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു സിആർപിഎഫ് ജവാന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ShareTweetSendShareShare

Latest from this Category

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

ആർഎസ്എസ് എന്ന സംഘടന ഉള്ളത് രാജ്യത്തിന്റെ ഭാഗ്യം: യോഗി ആദിത്യനാഥ്

രാജ്യം നക്സൽ ഉന്മൂലനത്തിന്റെ വക്കിൽ: പ്രധാനമന്ത്രി

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് വിദ്യാർത്ഥികളുടെ ദീപാവലി ആഘോഷം

നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ദീപപ്രഭയില്‍ മുങ്ങി അയോദ്ധ്യ; വീണ്ടും ഗിന്നസ് റിക്കാര്‍ഡ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

പിഎം ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നേതാക്കള്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍ (ഫയല്‍)

പിഎം ശ്രീ: വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് എബിവിപി; വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം

പോക്സോ കേസ് പ്രതിയായ എസ്എഫ്ഐ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം: എബിവിപി

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies