VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സ്വര്‍ണവസ്ത്രങ്ങളണിഞ്ഞ് പുരി ദേവതകള്‍: സുനാഭേശ ദര്‍ശിക്കാന്‍ ലക്ഷങ്ങള്‍

VSK Desk by VSK Desk
19 July, 2024
in ഭാരതം
ShareTweetSendTelegram

പുരി: സ്വര്‍ണ വസ്ത്രങ്ങള്‍ ധരിച്ച് ജഗന്നാഥനും ബലരാമനും സുഭദ്രയും ഭക്തര്‍ക്ക് ദര്‍ശനമരുളി. മാതൃസഹോദരിയായ ഗുണ്ടിച്ചാദേവിയുടെ വീട്ടിലെ എട്ട് ദിവസത്തെ താമസത്തിന് ശേഷം ജഗന്നാഥപുരിയിലേക്ക് മൂന്ന് രഥത്തിലേറി മടങ്ങിയെത്തിയ ദേവതകളെ വരവേല്ക്കാന്‍ വ്രതനിഷ്ഠരായി ലക്ഷക്കണക്കിന് ആളുകള്‍ അണിനിരന്ന രഥോത്സവം ഇക്കുറി ലോകത്തിനാകെ വിസ്മയപൂരമായി.

ബുധനാഴ്ച വൈകിട്ടായിരുന്നു ഭഗവാന്‍ ജഗന്നാഥന്റെയും ബലഭദ്രന്റെയും ദേവി സുഭദ്രയുടെയും സ്വര്‍ണ വസ്ത്രമായ ‘സുനഭേശ’ ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ പുരിയില്‍ ഒത്തുകൂടിയത്. 208 കിലോയിലധികം സ്വര്‍ണാഭരണങ്ങളാണ് ദേവതാബിംബങ്ങളെ അലങ്കരിച്ചിരുന്നത്. ഗുണ്ടിച്ച ക്ഷേത്രത്തില്‍ മടങ്ങിയെത്തിയ രഥങ്ങള്‍ ജഗന്നാഥ ക്ഷേത്രത്തിലെ സിംഹദ്വാറിന് മുന്നില്‍ ഭക്തദര്‍ശനത്തിനായി സ്ഥാപിച്ചിരിക്കുകയാണ്. ‘സുനഭേശ’ ദര്‍ശിക്കുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പുരിയില്‍ ഒരുക്കിയിരിക്കുന്നത്.

ശ്രീമുകുട (കിരീടം), മയൂര്‍ചന്ദ്രിക (മയില്‍പ്പീലി), കുണ്ഡലങ്ങള്‍, ശ്രീരാഹുരേഖ (പ്രഭാവലയം), മാലകള്‍ എന്നിവയ്‌ക്ക് പുറമേ വസ്ത്രങ്ങളും കൈകാലുകളിലെ ആഭരണങ്ങളുമെല്ലാം സ്വര്‍ണത്തിലുള്ളവയാണ്. ഒരു മണിക്കൂറിലധികം സമയമെടുത്താണ് ദേവതാബിംഭബങ്ങളെ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ചത്. ക്ഷേത്രപരിസരത്തെ താത്കാലിക സ്ട്രോങ് റൂമില്‍ നിന്ന് കനത്ത സുരക്ഷയ്‌ക്കിടയില്‍ ആഭരണങ്ങള്‍ രഥത്തിലെത്തിച്ചത്.

രത്നഭണ്ഡാരത്തിന്റെ പുറത്തെ അറയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ രത്നഭണ്ഡാരത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ 14ന് ക്ഷേത്രം അധികൃതര്‍ താത്കാലിക സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള രഥയാത്ര മടങ്ങിയെത്തി ഒരു ദിവസത്തിന് ശേഷമാണ് രാജാധിരാജ വേഷവിധാനം എന്നറിയപ്പെടുന്ന സുനാഭേഷ നടക്കുന്നത്.

ShareTweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies