ന്യൂദല്‍ഹി: അല്‍ ഖ്വയ്ദ ഭീകര മൊഡ്യൂള്‍ തകര്‍ത്ത് ദല്‍ഹി സ്‌പെഷല്‍ പോലീസ് സെല്ലിന്റെ നീക്കം. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് പോലീസ് സേനയുമായി ചേര്‍ന്ന് നടത്തിയ നടപടിയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. എട്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നുള്ള ഡോ. ഇഷ്തിയാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്. രാജസ്ഥാനിലെ ഭിവാഡിയില്‍ ആയുധ പരിശീലനത്തിനിടെയാണ് ആറ് പേരും പിടിയിലായത്. ഖിലാഫത്ത് സ്ഥാപിക്കുക, രാജ്യത്തുടനീളം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ നീക്കങ്ങളെന്ന് പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മതപ്രബോധനവും അതോടൊപ്പം ആയുധ പരിശീലനവും ഇവര്‍ പതിവായി നടത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജാര്‍ഖണ്ഡില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും എട്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാഞ്ചിയിലെ 15 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഓരോ ഇടത്തും റെയ്ഡ് നടത്തി. പരിശോധനയില്‍ നിരവധി മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post