മുംബൈ: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ അധ്യക്ഷനായി പ്രൊഫ. രാജ് ശരണ്‍ ഷാഹിയെയും ദേശീയ ജനറല്‍ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിങ് സോളങ്കിയെയും തെരഞ്ഞെടുത്തു. ഇന്നലെ മുംബൈയില്‍ എബിവിപി ആസ്ഥാനത്ത് ചേര്‍ന്ന സംഘടനായ യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 22, 23, 24 തീയതികളില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ ഇരുവരും ചുമതല ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പ്രൊഫ. പ്രശാന്ത് സേഥ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയാണ് രാജ്ശരണ്‍ ഷാഹി. ദേശീയ അധ്യക്ഷനായി തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. ലഖ്നൗ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ അദ്ധ്യാപകനാണ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയാണ് ഡോ. വീരേന്ദ്ര സിങ് സോളങ്കി. ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ നിന്ന് എംബിബിഎസ് പൂര്‍ത്തീകരിച്ച അദ്ദേഹം ഇന്‍ഡോറിലെ ഗവണ്മെന്റ് ഓട്ടോണമസ് അഷ്ടാംഗ ആയുര്‍വേദ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ താത്കാലിക മെഡിക്കല്‍ ഓഫീസറായ അദ്ദേഹം നീറ്റ് പിജി പരീക്ഷാര്‍ത്ഥി കൂടിയാണ്.
Discussion about this post