നാഗ്പൂർ: കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സേവാ മനോഭാവത്തോടെ പെരുമാറാൻ വിദ്യാർത്ഥികളിൽ അദ്ധ്യാപകർ ജാഗ്രത സൃഷ്ടിക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ആധുനിക സാങ്കേതിക യുഗത്തിൽ വിദ്യാർത്ഥികൾ ഗൂഗിളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഓരോ വിഷയത്തെ കുറിച്ചും എളുപ്പത്തിൽ വിവരങ്ങൾ തേടുകയാണ്. എന്നാൽ അദ്ധ്യാപകനില്ലാതെ ഒരു വിദ്യാർത്ഥിയുടെ ജീവിതം അപൂർണമാണ്, അദ്ധ്യാപകരാണ് അവരുടെ ജീവിതത്തിന് ശരിയായ ദിശ നൽകുന്നത്. വിദ്യാർത്ഥികളുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ അദ്ധ്യാപകർ വലിയ പങ്കാണ് വഹിക്കുന്നത്, സർസംഘചാലക് പറഞ്ഞു. സോമൽവാർ വിദ്യാലയത്തിൻ്റെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം ഒരാളുടെ വയറു നിറയ്ക്കാനുള്ള ഉപാധി മാത്രമല്ല, മനുഷ്യനായി മാറാനുള്ള മാധ്യമമാണ്. വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനലക്ഷ്യം മനുഷ്യനിർമ്മാണമാണ്. മാനുഷിക ഗുണങ്ങളെ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അദ്ധ്യാപകർക്ക് ശാശ്വതമായ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വെല്ലുവിളികളെ നേരിട്ടാണ് മനുഷ്യൻ്റെ യാത്ര. ഒരു ശതമാനം വെല്ലുവിളികൾ എല്ലായ് പോഴും ഉണ്ടാകും. അതേസമയം 99 ശതമാനം വെല്ലുവിളികളും സമയത്തിനും സാഹചര്യത്തിനും അനുസരിച്ചുള്ളതാണ്. സ്വാതന്ത്ര്യ സമര കാലത്ത് ലോകമാന്യ തിലകൻ കേസരിയിൽ ഒരു ലേഖനം എഴുതിയിരുന്നു, അതിൻ്റെ തലക്കെട്ട് – ‘ഗ്രന്ഥങ്ങളാണ് ഞങ്ങളുടെ ഗുരു എന്നാണ്. എന്നാൽ ഇന്ന് പുസ്തകങ്ങളുടെ പങ്ക് ഏതാണ്ട് അവസാനിക്കുകയാണ്. ഗൂഗിൾ ബാബയിൽ നിന്ന് ആളുകൾക്ക് എല്ലാ വിവരങ്ങളും ലഭിച്ചു തുടങ്ങിയിരിക്കുന്നു. ബുദ്ധിയും കൃത്രിമമായി മാറിയിരിക്കുന്നു, അത്തരമൊരു സാഹചര്യത്തിൽ അദ്ധ്യാപകർ ആവശ്യമാണോ എന്ന ചോദ്യം ഉയരുന്നു. ലോകത്ത് എല്ലാം മാറാം, എന്നാൽ ഒരു അദ്ധ്യാപകൻ്റെ ആവശ്യം എല്ലായ്പ്പോഴും വിദ്യാർത്ഥിയുടെ ജീവിതത്തിൽ നിലനിൽക്കും. വായിച്ചും കേട്ടും കണ്ടും വിവരങ്ങൾ ലഭിക്കും. എന്നാൽ വിവരങ്ങൾ എല്ലാം അല്ല. അറിവിന് വിവേകത്തിൻ്റെയും വിനയത്തിൻ്റെയും കൂട്ടായ്മ ആവശ്യമാണ്. അനുഭവത്തിൽ നിന്നാണ് ജ്ഞാനം ലഭിക്കുന്നത്. അദ്ധ്യാപകൻ്റെ മാർഗനിർദ്ദേശങ്ങളാണ് വിദ്യാർത്ഥിക്ക് ഈ അനുഭവം നല്കന്നത്. വാസ്തവത്തിൽ, അദ്ധ്യപകൻ പഠിപ്പിക്കുന്നത് വിഷയമല്ല, വിദ്യാർത്ഥിയെയാണ്.
നമ്മുടെ ധർമ്മവും സംസ്‌കാരവും ചരിത്രവും ഉപയോഗശൂന്യമെന്നാണ് ബ്രിട്ടീഷുകാർ പറഞ്ഞത്. നമ്മൾ അവരുടെ കെണിയിൽ വീണു. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ നയം വിതച്ച വിനാശത്തിനിടയിലും നമുക്ക് സ്വാമി വിവേകാനന്ദൻ, യോഗി അരബിന്ദോ, തിലക തുടങ്ങിയ വീരന്മാരെ ലഭിച്ചു. ഉണ്ടായിരുന്നു. അദ്ധ്യാപകരുടെ തദ്ദേശീയ വികാരങ്ങളാണ് ഇതിന് കാരണമെന്ന് സർസംഘചാലക് പറഞ്ഞു.
സോമൽവാർ വിദ്യാലയത്തിൻ്റെ വൈസ് പ്രസിഡൻ്റ് രാംദാസ് സോമൽവാറും സെക്രട്ടറി പ്രകാശ് സോമൽവാറും സന്നിഹിതരായിരുന്നു.
Discussion about this post