ബെംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനമാണെന്ന് ആർഎസ്‌എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുസ്ലീങ്ങൾക്ക് മതാധിഷ്ഠിത സംവരണം ഏർപ്പെടുത്താനുള്ള ആന്ധ്രാപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും മുൻ ശ്രമങ്ങൾ ഹൈക്കോടതികളും സുപ്രീം കോടതിയും റദ്ദാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കർണാടക സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകാനുള്ള തീരുമാനമെടുത്തിട്ടുള്ളത്. മതപരമായ ഇത്തരം സംവരണത്തിനുള്ള വ്യവസ്ഥകൾ കോടതികൾ മുമ്പേ തന്നെ നിരസിച്ചിട്ടുണ്ടെന്ന് ഹൊസബാളെ പറഞ്ഞു.
വഖഫ് അധിനിവേശം രാജ്യത്ത് മറ്റൊരു ഭീഷണിയാണ്. വഖഫ് നിയമം റദ്ദാക്കണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം ന്യായമാണ്. വഖഫ് ഭൂമി കയ്യേറ്റം ചെയ്യുന്നത് നിരവധി കർഷകരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. തെറ്റുകൾ പരിഹരിക്കേണ്ടതുണ്ടെന്നും ഇത്തരം അധിനിവേശങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post