നാഗ്പൂര്‍: ബ്രഹ്‌മകുമാരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റഷ രാജയോഗിനി രതന്‍മോഹിനി ദാദിജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് അനുസ്മരണ സന്ദേശത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും.
ശ്രീവൈകുണ്ഠധാമം പൂകിയ ദാദിജിയുടെ വിയോഗം അത്യന്തം ദുഃഖകരമാണ്. ജീവിതത്തിലുടനീളം ആയിരക്കണക്കിന് യുവ സഹോദരിമാരെ പരിശീലിപ്പിക്കുക എന്ന സുപ്രധാന ദൗത്യമാണ് ദാദിജി നിര്‍വഹിച്ചത്. നിരവധി പദയാത്രകളിലൂടെ ഭാരതീയ സംസ്‌കാരവും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനായി ദാദിജി നടത്തിയ പരിശ്രമങ്ങള്‍ എക്കാലവും ഓര്‍മ്മിപ്പിക്കപ്പെടുമെന്ന് സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post