ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. സപ്തംബര്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും അന്നുതന്നെ. ആരോഗ്യകാരണങ്ങളാല്‍ ജഗ്ദീപ് ധന്‍ഖര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്. ആഗസ്ത് ഏഴിനു വിജ്ഞാപനമുണ്ടാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 21. സൂക്ഷ്മ പരിശോധന 22ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 25.
രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസര്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുക. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. 1974ലെ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പു ചട്ടപ്രകാരം, പാര്‍ലമെന്റ് ഹൗസിലാകും തെരഞ്ഞെടുപ്പ്.
Discussion about this post