ന്യൂദല്‍ഹി: ഭാരതത്തിന്റെ തനിമ നിലനിര്‍ത്തുന്നതില്‍ ഗോത്ര പൈതൃകത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമര്‍ത്ഥവും സ്വാഭിമാനപൂര്‍ണവും സ്വാശ്രയവുമായ ഒരു ഗോത്ര സമൂഹം സൃഷ്ടിക്കുകയാണ് വനവാസി കല്യാണ്‍ ആശ്രമം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ ബിര്‍സാമുണ്ട ഭവന്‍ ഉദ്ഘാടന വേളയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സര്‍കാര്യവാഹ്.ഗോത്ര പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ശാക്തീകരിക്കുന്ന തരത്തിലായിരിക്കണം, അവരെ സ്ഥാനഭ്രഷ്ടരാക്കുന്ന നിലപാടുകള്‍ ഉണ്ടാകരുത്. വനവാസി സമൂഹത്തെ ഒരു മ്യൂസിയത്തിലെ കൗതുകമായി കാണാതെ, ജീവിക്കുന്ന ഒരു സംസ്‌കാരമായി കാണണം. ഭഗവാന്‍ ബിര്‍സ മുണ്ട ഭവനിലൂടെ ഈ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം പറഞ്ഞു.
അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ നേതൃത്വത്തിലുള്ള ഗോത്ര ഗവേഷണ പരിശീലന കേന്ദ്രമായ ഭഗവാന്‍ ബിര്‍സ മുണ്ട ഭവന്റെ ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ദുര്‍ഗാദാസ് ഉയികി, കിരണ്‍ റിജിജു, മഹാമണ്ഡലേശ്വര്‍ സ്വാമി യതീന്ദ്രാനന്ദ് ഗിരി, വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രസിഡന്റ് സത്യേന്ദ്ര സിങ്, സഹ സംഘടനാ സെക്രട്ടറി വിഷ്ണുകാന്ത് എന്നിവര്‍ സംബന്ധിച്ചു.

Discussion about this post