ബിലാസ്പൂര്‍(ഛത്തീസ്ഗഡ്): സംഘം സമാജവും രാഷ്ട്രവുമാണെന്നും ഇതെല്ലാം സ്വന്തമെന്ന ഭാവമാണ് സ്വയംസേവകനില്‍ വളരുന്നതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബിലാസ്പൂര്‍ വിഭാഗ് സംഘചാലകായിരുന്ന കാശിനാഥ് ഗോറിന്റെ സ്മരണിക ഛത്തിസ്ഗഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയംസേവകന്റെ വ്യക്തിത്വം എല്ലാ മേഖലയിലുള്ളവരെയും ആകര്‍ഷിക്കുന്നതാകണമെന്ന് പൂജനീയ ഡോക്ടര്‍ജി പറയുമായിരുന്നു. അത്തരത്തിലുള്ള മാതൃകയായിരുന്നു കാശിനാഥ് ഗോര്‍. എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരു രത്‌നദ്വീപായിരുന്നു അദ്ദേഹം. ഒരിക്കലും അദ്ദേഹം പ്രശസ്തി ആഗ്രഹിച്ചില്ല. സംഘത്തില്‍ സ്വയംസേവകനാണ് ഏറ്റവും പ്രാധാന്യമെന്ന് ശ്രീഗുരുജി പറയാറുണ്ട്. ഒരു മണിക്കൂര്‍ ശാഖയിലെ ജീവിതം 23 മണിക്കൂര്‍ സമാജജീവിതത്തിന് ഉപകരിക്കുന്നതാകണം. എല്ലാ തടസങ്ങളിലും വെല്ലുവിളികളിലും അവര്‍ സംഘത്തെ ശക്തിപ്പെടുത്തി. ഒരു നല്ല സ്വയംസേവകന്‍ അച്ചടക്കമുള്ളവനും കഠിനാധ്വാനിയും ആണ്. സമൂഹത്തിലായാലും വീട്ടിലായാലും, എല്ലാവരെയും കണ്ടറിഞ്ഞ് സേവലിക്കുന്നത് അവരുടെ പ്രകൃതമാണ്.
ശിവാജി മഹാരാജിന്റെ വീര്യം വേണമെന്ന് എല്ലാവരും ആഗ്രഹിക്കും. പക്ഷേ അത് നേടാന്‍ പ്രയാസമാണ്. ഒരു വ്യക്തി എന്ന നിലയില്‍, കുടുംബത്തെ സന്തുഷ്ടമായി നിലനിര്‍ത്താനും സമൂഹത്തില്‍ സംസ്‌കാരം വളര്‍ത്താനും ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. എന്റെ കുടുംബം നല്ലവരായി തുടരേണ്ടത് സമൂഹത്തിന്റെ നന്മയ്ക്ക് അനിവാര്യമാണ് എന്ന ചിന്തയില്‍, സര്‍വേ ഭവന്തു സുഖിനഃ എന്ന ദര്‍ശനം ഒരാള്‍ക്ക് ലഭിക്കുന്നു. കാശിനാഥ് ജി യഥാര്‍ത്ഥ സ്വയംസേവകനായിരുന്നു. സമാജസേവനത്തിന് ചുമതല അദ്ദേഹത്തിന് ആവശ്യമായിരുന്നില്ല. സൂര്യനെപ്പോലെ പ്രകാശിക്കുകയും ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമുണ്ട്, എന്നാല്‍ ഇരുട്ടില്‍, ഒരാള്‍ ഒരു വിളക്ക് പോലെ പ്രകാശിക്കണം, അത് കൂടുതല്‍ ആവശ്യമാണ്. സംഘത്തിന്റെ നൂറു വര്‍ഷത്തെ യാത്രയില്‍, അത്തരം നല്ല മനുഷ്യരെ നമ്മള്‍ ഓര്‍മ്മിച്ചുകൊണ്ടേയിരിക്കണം, സര്‍സംഘചാലക് പറഞ്ഞു.ഛത്തീസ്ഗഡ് നിയമസഭാ സ്പീക്കര്‍ ഡോ. രമണ്‍ സിംഗ് അദ്ധ്യക്ഷത വഹിച്ചു.


Discussion about this post