VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

ലതാ മങ്കേഷ്കറെയും ആശാ ഭോസ്‌ലെയെയും എസ്. ജാനകിയെയും അനുസ്മരിച്ച് അന്താരാഷ്ട്ര ചലച്ചിത്ര മേള

VSK Desk by VSK Desk
25 November, 2026
in ഭാരതം
Share
Tweet
SendTelegram

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്നും ശ്രീജിത്ത് നരിപ്പറ്റ 📝

പനാജി: ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ ഇതിഹാസ ഗായികമാരായ ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ, എസ്. ജാനകി എന്നിവർക്കുള്ള ഹൃദ്യമായ ആദരമായി 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള . “Lata Mangeshkar Talk: A Voice That Echoes Through Memories of Asha Bhosle and S. Janaki” എന്ന വിഷയത്തിലായിരുന്നു സെഷൻ സംഘടിപ്പിച്ചത്. സുഹാസിനി മണിരത്നം മോഡറേറ്ററായ ചർച്ച സാധാരണ അഭിമുഖങ്ങളുടെ ഔപചാരികതകൾക്കപ്പുറം പഴയകാല ഓർമ്മകളുടെയും അനശ്വര ഈണങ്ങളുടെയും ഒത്തുചേരലായി മാറി. വേദിയിൽ സംസാരിക്കാൻ തനിക്ക് ചെറിയൊരു പരിഭ്രമമുണ്ടെങ്കിലും പ്രിയ സുഹൃത്ത് സുഹാസിനി ഒപ്പമുള്ളതിനാൽ അത് മാറുമെന്ന് പറഞ്ഞുകൊണ്ടാണ് ചിത്ര സംസാരിച്ചു തുടങ്ങിയത്. തന്റെ സംഗീത യാത്രയിൽ മൂന്ന് അനശ്വരഗായികമാർ ചെലുത്തിയ സ്വാധീനം ചിത്ര വേദിയിൽ ഓർത്തെടുത്തു. ലതാ മങ്കേഷ്കറുടെ ഭക്തിഗാനങ്ങളിലെ അഗാധമായ വൈകാരികത തന്നിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ചിത്ര പറഞ്ഞു.

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയും ഭാവങ്ങളിലൂടെയും സംഗീത ലോകത്ത് സ്വന്തം വ്യക്തിത്വം സ്ഥാപിച്ച ഗായികയാണ് ആശാ ഭോസ്‌ലെയെന്ന് ചിത്ര വിശേഷിപ്പിച്ചു. ആശാ ഭോസ്‌ലെയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ഉച്ച സ്ഥായിയിൽ പാടുന്നതിനെക്കുറിച്ച് അവർ തന്നോട് വാത്സല്യത്തോടെ ചോദിച്ചതും ചിത്ര പങ്കുവെച്ചു. ആദ്യകാലത്ത് സംഗീത സംവിധായകരോട് മറുത്തൊന്നും പറയാൻ പറ്റാത്ത കാലമായിരുന്നെന്നും പിന്നീട് ആശാജി പറഞ്ഞ കാര്യങ്ങൾ പാടുമ്പോൾ ശ്രദ്ധിക്കുമായിരുന്നെന്നും ചിത്ര കൂട്ടിച്ചേർത്തു.

എസ്. ജാനകിയുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അമ്മയെപ്പോലെയാണ് ജാനകിയമ്മയെ താൻ കാണുന്നതെന്നും ചിത്ര പറഞ്ഞു. ജാനകിയമ്മയുടെ വീട്ടിൽ വെച്ച് അവർ സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിത്തന്നതും, തനിക്ക് കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന എരിവുള്ള ഭക്ഷണം പോലും ഉരുളയായി വായിൽ വച്ച് തരുമ്പോൾ താൻ കഴിക്കുമായിരുന്നെന്നും ചിത്ര ഓർത്തെടുത്തു. സംഗീതത്തിനപ്പുറം അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ചിത്രയുടെ വാക്കുകൾ.

ചടങ്ങിനിടെ സുഹാസിനി ചിത്രയ്ക്ക് മുന്നിൽ നടത്തിയ രസകരമായ സംഗീത ക്വിസ്സ് സദസിനെ വിസ്മയിപ്പിച്ചു. പശ്ചാത്തല സംഗീതമോ ശബ്ദമോ ഇല്ലാതെ സ്ക്രീനിൽ കാണിച്ച അഞ്ച് സിനിമാ രംഗങ്ങളിലെയും ഗാനങ്ങൾ, അഭിനേതാക്കളുടെ ചുണ്ടനക്കത്തിൽ നിന്നുതന്നെ ചിത്ര കൃത്യമായി തിരിച്ചറിയുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്തത് സദസ്സിന് കൗതുകമായി.പരിപാടിയുടെ അവസാന ഭാഗത്ത് ഇരുവരും ചേർന്ന് ഗാനങ്ങൾ ആലപിച്ചു. സുഹാസിനിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘സിന്ധു ഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേൻ പഠിപ്പറിയേൻ’ എന്ന ഗാനം ചിത്ര ആലപിച്ചപ്പോൾ സുഹാസിനിയും ഒപ്പം ചേർന്നു. ഞാൻ പാടുന്ന പാട്ടിന് അനുസരിച്ച് അഭിനയിക്കണമെന്ന് ചിത്ര മുന്നോട്ട് വച്ച “ചലഞ്ച് “സുഹാസിനി ഏറ്റെടുത്തതോടെസദസിൽ കയ്യടികളുകയർന്നു.തീർത്തും വ്യത്യസ്തവും രസകരവുമായി സംഗീതവും ഓർമകളും കോർത്തിണക്കിയാണ് സുഹാസിനി മണി രത്നം കെ.എസ് ചിത്രയിലൂടെ മൂന്ന് ഇതിഹാസ ഗായികമാർക്ക് ആദരമൊരുക്കിയത്.

Share
Tweet
SendShareShare

Latest from this Category

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

Load More

പുതിയ വാര്‍ത്തകള്‍

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies