കോയമ്പത്തൂര്‍: മകനെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമിച്ചത് ചെറുത്ത സെല്‍വപുരം സ്വദേശി കുമരേശനെ വധിക്കാന്‍ ശ്രമം. അക്രമത്തിന് പദ്ധതിയിട്ട അഞ്ചംഘസംഘത്തെ എന്‍ഐഎ ഇടപെടലിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കുമരേശനെ കൊലപ്പെടുത്താന്‍ പുട്ടുവിക്കി റോഡിലെ ജലകണ്ഠേശ്വര ക്ഷേത്രത്തിന് സമീപം കാത്തുനിന്ന സംഘമാണ് പിടിയിവാലയത്. സെല്‍വപുരം ഇന്ദിരാ നഗറില്‍ താമസിക്കുന്ന കുമരേശന്റെ മകന് അരുണ്‍കുമാര്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ ആണ് വിവാഹം കഴിച്ചത്. ഹൈദരാബാദില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അരുണ്‍ 2021 സപ്തംബറില്‍ തിരുവാരൂരിലെ സഹന ഹാഷ്മി രാജ മുഹമ്മദിനെ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് അരുണിനെ ഇസ്ലാമാക്കാനുള്ള സംഘടിത പരിശ്രമമാണ് നടന്നതെന്ന് കുമരേശന്‍ ചൂണ്ടിക്കാട്ടുന്നു. സഹനഹാഷ്മിയുടെ അമ്മ നൂര്‍ നിഷ തിരുവാരൂര്‍ ജില്ലയിലെ ഒരു മുസ്ലീം സംഘടനയുടെ ഭാരവാഹിയാണ്. അവര്‍ കുമരേശന്റെ കുടുംബത്തെ സമീപിച്ച് അരുണ്‍കുമാറിനോട് ഇസ്ലാമിലേക്ക് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. കുമരേശന്‍ ഇത് എതിര്‍ത്തു. തുടര്‍ന്നാണ് കുമരേശനെ വധിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
ഇന്ത്യന്‍ മുസ്ലിം ഡവലപ്മെന്റ് അസോസിയേഷന് (ഐഎംഡിഎ) പ്രസിഡന്റ് എച്ച്. ഫക്രുദ്ദീന്‍, എച്ച്. ഇമ്രാന് ഖാന്, എം സദ്ദാം ഹുസൈന്, എം, മുഹമ്മദ് അലി ജിന്ന, ഉത്തര്‍പ്രദേശുകാരനായ ടി, അജയ് എന്ന രാംവീര് അജയ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇവരെ അവിനാശി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ആയുധങ്ങളുമായി കോയമ്പത്തൂരില്‍ മുസ്ലീം സംഘടന ക്യാമ്പ് ചെയ്യുന്നുവെന്ന കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയുടെ അറിയിപ്പിനെത്തുടര്‍ന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്. മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഹിസ്ബ്-ഉത്-തഹ്രീറിന്റെ പ്രധാനനേതാവായ കുംഭകോണം സ്വദേശി സിയാവുദീന് ബാഖവിയെ ഫെബ്രുവരി 23ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നാണ് ആയുധങ്ങളുമായി ഇസ്ലാമിക സംഘടനകള്‍ തമ്പടിക്കുന്നുവെന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
Discussion about this post