ഭോപാല്‍: കുത്തബ് മിനാറിനടുത്തുള്ള പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി പ്രമുഖ പുരാവസ്തുവിദഗ്ധന്‍ കെ.എം. മുഹമ്മദ്. മധ്യപ്രദേശിലെ ഭോപാലില്‍ ആഗോള പൈതൃക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കുത്തബ് മിനാറിനോട് ചേര്‍ന്നുള്ള ഖുവ്വാത് അല്‍ ഇസ്ലാം പള്ളി പണിയാനാണ് 27 ക്ഷേത്രങ്ങള്‍ തകര്‍ത്തത്. ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കുത്തബ് മിനാറിനടുത്ത് നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍ ഗണേശ വിഗ്രഹം വരെ ഉള്‍പ്പെടും. ഇത് തെളിയിക്കുന്നത് അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നാണ്,’ കെ.കെ. മുഹമ്മദ് പറഞ്ഞു.
ദല്‍ഹി ടൂറിസം വെബ്സൈറ്റിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ’73 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാര്‍ പണിതത് 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണെന്ന് വെബ്സൈറ്റ് പറയുന്നു. ആദ്യത്തെ മുസ്ലിം ഭരണാധികാരി കുത്തബ്ദീന്‍ ഐബക് അവസാനത്തെ ദല്‍ഹിയിലെ ഹിന്ദു ഭരണാധികാരി പൃഥ്വിരാജ് ചൗഹാനെ തോല്‍പിച്ചാണ് ഭരണം പിടിച്ചത്,’ വെബ്‌സൈറ്റ് പറയുന്നു.
കുത്തബ്മീനാറിന്റെ കിഴക്കേ ഗേറ്റില്‍ ഒരു കല്ലെഴുത്ത് കാണാം. അതില്‍ 27 ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തതില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് പള്ളി പണിതതെന്ന് എഴുതിയിട്ടുണ്ട്. അതേ സമയം കുത്തബ് മിനാറും അതിനോട് ചേര്‍ന്നുള്ള പള്ളിയും ശുദ്ധമായ ഇസ്ലാമിക ഘടനയോടു കൂടിയ കെട്ടിടങ്ങളാണെന്ന് കെ.എം. മുഹമ്മദ് പറയുന്നു. ഗസ്നി, ഗോറി, മറ്റ് മുഗള്‍ രാജാക്കന്മാര്‍ എന്നിവരുടെ കാലത്തുള്ള മിനാരങ്ങള്‍ തന്നെയാണ് കുത്തബ് മിനാറിലും ഉള്ളത്.
കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഏറ്റവും വലിയ തെറ്റ് അവര്‍ സത്യം മറച്ചുവെച്ചു എന്നതാണെന്ന് മുഹമ്മദ് ചൂണ്ടിക്കാട്ടി.
Discussion about this post