റാഞ്ചി: കേരളത്തിലെ താലിബാന്‍വത്കരണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഡോ.ബി.എസ്. ഹരിശങ്കറിന്‍റെ ‘ ഓണ്‍ ദി കസ്പ് ഓഫ് എ ഹോളോകോസ്റ്റ്: ദ താലിബാനൈസേഷന്‍ ഓഫ് കേരള എന്ന പുസ്തകം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ അംബേക്കറിന് കൈമാറി. ഇന്ന് അന്താരാഷ്ട്ര പുസ്തക ദിനമായി ആചരിക്കുന്നതിന് മുന്നോടിയായി വൃത്താന്തം എഡിറ്റോറിയല്‍ സമിതിയംഗം ജെ. മഹാദേവനാണ് റാഞ്ചിയില്‍ നടന്ന ജാഗരണ്‍പത്രികാ പ്രവര്‍ത്തകരുടെ യോഗത്തിനിടെ പുസ്തകം നല്കിയത്.
കേരളത്തിലെ തീവ്രവാദശൃംഖലകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അതിന്‍റെ സാമൂഹിക ആഘാതത്തെക്കുറിച്ചുമുള്ള പഠനമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്ന നിലയിലാണ് ഭാരതീയവിചാരകേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകം ദേശീയതലത്തില്‍ അവതരിപ്പിക്കുന്നത്. അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് അലോക് കുമാറും പങ്കെടുത്തു.
Discussion about this post