ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചതായി കശ്മീര്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കശ്മീരിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്.
പുല്‍വാമയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഭീകരരാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് വിവരം. രണ്ട് ഭീകരര്‍ സൈന്യത്തിന്റെ വലയത്തിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു. കുല്‍ഗാമിലും പുല്‍വാമയിലുമാണ് ഇവരെ വകവരുത്തിയത്. അതിന് മുമ്പ് ജമ്മുവിലെ സഞ്ചാവനില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷെ ഭീകരരും കൊല്ലപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്താന്‍ സ്വദേശികളായ സുല്‍ത്താന്‍ പത്താന്‍, സബിയുള്ള എന്നീ ജെയ്ഷെ ഭീകരരാണ് ഇവര്‍. 2018 മുതല്‍ ഭീകരപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു എന്നാണ് കണ്ടെത്തല്‍. ഏറ്റുമുട്ടലിനൊടുവില്‍ ഇവരുടെ പക്കല്‍ നിന്നും എകെ റൈഫിളുകളും ഗ്രനേഡുകളും കണ്ടെത്തിയിരുന്നു.
Discussion about this post