ലഖ്നൗ: ക്ഷേത്രം തകര്‍ത്താണോ വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് നിര്‍മ്മിച്ചത് എന്ന് കണ്ടെത്താനുള്ള സര്‍വ്വേ തുടരാന്‍ വാരാണസി കോടതി ഉത്തരവിട്ടു. സര്‍വ്വേ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജി രവി കുമാര്‍ ദിവാകറിന്‍റെ ഉത്തരവ്. സര്‍വേക്കായി കോടതി തന്നെ നിയോഗിച്ച പ്രത്യേക അഡ്വക്കേറ്റ് കമ്മീഷണര്‍ അജയ് മിശ്രയെ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.
മസ്ജിദില്‍ വിപുലമായ പരിശോധന നടത്തി അതിന്‍റെ ചിത്രങ്ങളും വീഡിയോയും അടക്കം മെയ് 17 റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. രണ്ട് അഡ്വക്കേറ്റ് കമ്മീഷണറുമാരെ കൂടി സര്‍വ്വേക്കായി നിയോഗിച്ച കോടതി, മസ്ജിദിന്‍റെ അടിത്തറ തുറക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുഗള്‍ രാജാക്കന്മാര്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണ് ഗ്യാന്‍വാപി മസ്ജിദ്. ക്ഷേത്രാവശിഷ്ടം കണ്ടെത്താന്‍ മസ്ജിദില്‍ സര്‍വ്വേ നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള സംഘത്തെയും കോടതി നിയോഗിച്ചു. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഇതിനെതിരെ പ്രതിഷേധിക്കുകയും സര്‍വ്വേ തടയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധം മറികടന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ മസ്ജിദില്‍ കടന്ന് സര്‍വേ തുടങ്ങുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പൗരാണിക സ്വസ്തിക ചിഹ്നങ്ങളും, നന്ദിയുടെ ചിത്രങ്ങളും താമരയുടെ ചിഹ്നവും കണ്ടെത്തിയിരുന്നു.
Discussion about this post